
എന്റെ അപ്പൻ കൂലിപ്പണി ചെയ്താണ് ഞങ്ങളെ വളർത്തിയത് ! ഈ ചെറുപ്രായത്തിൽ തന്നെ എനിക്ക് ഇപ്പോൾ അവരെ നന്നായി നോക്കാൻ കഴിയുന്നുണ്ട് ! ജീവിതം പറഞ്ഞ് ഗ്രേസ് ആന്റണി !
ഇന്നത്തെ പുതിയ താര നിരയിൽ നായികമാരിൽ ഏറ്റവുമധികം ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് ഗ്രേസ് ആൻ്റണി, വേറിട്ടൊരു അഭിനയ ശൈലി ഗ്രേസിനെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നു. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് നേടുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഗ്രേസ് ആന്റണി.
നടിയുടെ വാക്കുകൾ ഇങ്ങനെ, നാട്ടിൻ പുറത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണ് ഞാൻ, അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ ഒരുപാട് കളിയാക്കി മാനസികമായി തകർക്കാൻ നോക്കിയിരുന്നു. കൂലിപ്പണിക്കാരനാണെന്ന് താൻ പറഞ്ഞത് അന്തസ്സോടെയാണ് പറയുന്നത്, എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്.
എന്റെ അപ്പൻ അങ്ങനെ ടൈലിന്റെ പണിക്ക് പോയാണ് ഞങ്ങളെ വളർത്തിയത്, ഇന്ന് ഇപ്പോൾ എന്റെ ഈ ചെറു പ്രായത്തില്‍ തന്നെ കരിയര്‍ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയുന്നു എന്നത് വലിയ അനുഗ്രഹമായി കാണുന്നു. അവരില്ലാതെ എനിക്ക് പറ്റില്ല എന്നതു കൊണ്ട് മുളന്തുരുത്തിയില്‍ നിന്നും കാക്കനാടേക്ക് ഞാന്‍ അവരെ പറിച്ചു നട്ടു. ചേച്ചി സെലീന വിവാഹം കഴിഞ്ഞ് പച്ചാളത്ത് താമസിക്കുന്നു.

എനിക്ക് എല്ലാവരോടും പറയാനുള്ളത്, ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ, അറിവില്ലായ്മ കൊണ്ടുമൊക്കെയാണ് ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതുമാന്, അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ട്.
നിങ്ങൾക്ക് ഭക്ഷണം ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ അത് കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ. അക്കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഓഡിഷനായിരുന്നു ഹാപ്പി വെഡ്ഡിങ്. നല്ല ടീമായിരുന്നു. ദുരനുഭവങ്ങള്‍ക്ക് സാധ്യത ഏത് മേഖലയിലും ഉണ്ട്. അതുകൊണ്ട് ഈ ,മേഖലയിലേക്ക് വരുന്നവർ, വാഗ്ദാനങ്ങളില്‍ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണം എന്നും ഗ്രേസ് പറയുന്നു.
Leave a Reply