എന്നെ മിനി ഉർവശി എന്ന് എന്നെ വിളിക്കരുത്, ആ വിളി എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ! ലില്ലിക്കുട്ടി കൈയ്യടി നേടുന്നു !

മലയാള സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് ജനശ്രദ്ധ നേടിയ അഭിനേത്രിയാണ് ഗ്രേസ് ആന്റണി, ഇപ്പോഴിതാ ഗ്രസിന്റെ പുതിയ വെബ് സീരിസ് കൈയ്യടി നേടുകയാണ്. നിതിൻ രഞ്ജിപണിക്കാറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായ നാ​ഗേന്ദ്രൻസ് ഹണിമൂൺസ് എന്ന മലയാളം വെബ് സീരിസിന്റെ സ്ട്രീമിങ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആരംഭിച്ചത്. ഒരു ജീവിതം അഞ്ച് ഭാര്യമാരെന്ന ടാ​ഗ് ലൈനോടെ എത്തിയ സീരിസിൽ സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി എന്നിവരോടൊപ്പം മറ്റു നിരവധി താരങ്ങളും എത്തുന്നുണ്ട്.

എന്നാൽ ലില്ലിക്കുട്ടിയായി ഗ്രേസ് ചിത്രത്തിൽ പകടന്നാടിയിരിക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വിദേശത്തേക്ക് കടക്കാൻ ആ​ഗ്രഹിക്കുന്ന അലസനായ നാ​ഗേന്ദ്രനെന്ന ചെറുപ്പക്കാരൻ അതിനുള്ള പണം കണ്ടെത്താനായി വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആറ് സ്ത്രീകളെ വിവാഹം കഴിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് വെബ്സീരിസിന്റെ കഥ.

അതിൽ മാനസീകമായി ചില ബുദ്ധിമുട്ടുകളുള്ള പെൺകുട്ടിയായിട്ടാണ് ഗ്രേസ് അവതരിപ്പിച്ച ലില്ലിക്കുട്ടി എത്തുന്നത്. മാനസീകമായി ബുദ്ധിമുട്ടുകളുള്ള ലില്ലിക്കുട്ടിയായി ​ഗ്രേസ് നടത്തിയ പ്രകടനമാണ് അതിൽ ഏറ്റവുമധികം കൈയ്യടി നേടിയത്. ​ഗ്രേസിന്റെ ചെറിയ മുഖഭാവങ്ങൾപോലും പൊട്ടിച്ചിരി സമ്മാനിക്കും.

സാധാരണ ഇത്തരം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒന്നുകിൽ ഓവർ ആകുകയോ അല്ലങ്കിൽ വർക്ക്ഔട്ട് ആകുകയോ ചെയ്യാറില്ല, എന്നാൽ ഗ്രേസ് ആ കഥാപാത്രം വളരെ പക്വതയോടെ മികവോടെ കൈകാര്യം ചെയ്തുവെന്നാണ് ആരാധകരുടെ അഭിപ്രായം. അടുത്ത സെക്കന്റിൽ എന്താകും ചെയ്യുക എന്നത് പോലും പ്രവചിക്കാൻ പ്രേക്ഷകന് കഴിയില്ല.‍ ഉർവശിക്ക് ബിന്ദു പണിക്കരിലുണ്ടായ കൽപ്പനയാണ് ​ഗ്രേസ് എന്നാണ് ലില്ലിക്കുട്ടിയായുള്ള ​ഗ്രേസിന്റെ പ്രകടനത്തെ വിലയിരുത്തി പ്രേക്ഷകർ കുറിക്കുന്നത്.

ഇതിന് മുമ്പും ഗ്രസിന്റെ ചില പ്രകടനങ്ങളെ മുൻനിർത്തി അവരെ മിനി ഉർവശി എന്ന് ആരാധകർ സംബോധന ചെയ്തിരുന്നു, എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത് അത് തനിക്ക് താങ്ങാൻ കഴിയില്ല എന്നാണ് ഗ്രേസ് പ്രതികരിച്ചത്. ആ വാക്കുകളിങ്ങനെ, എന്നെ മിനി ഉർവശി, എന്ന് വിളിക്കരുത്, കാരണം അതെനിക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ്, ഉർവശി മേടം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ അഭിനേത്രിയാണ്, മേടത്തിനോട് ചേർത്ത് എന്റെ പേര് പറയുന്നത് തന്നെ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്, അതുകൊണ്ട് ആ വിളിയോട് തനിക്ക് അത്ര യോജിപ്പ് ഇല്ലന്നും ഗ്രേസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *