നാടക വണ്ടി മറിഞ്ഞ് മരണപ്പെട്ട രണ്ട് ധീര വനിതകളുടെ കുടുംബത്തിന് സർക്കാറിന്റെ 25000 ഉലുവ ! വിമർശിച്ച് ഹാരീഷ് പേരടി !

അടുത്തിടെ മലയാളികളെ ഏറെ വിഷമിപ്പിച്ച ഒരു വാർത്തയായിരുന്നു  നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ അപകട മരണം. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.  കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

എന്നാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് അപലപിച്ച് നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ നടൻ ഹരീഷ് പേരടി രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നാടക വണ്ടി മറിഞ്ഞ് മരണപ്പെട്ട രണ്ട് ധീര വനിതകളുടെ കുടുംബത്തിന് സർക്കാറിന്റെ 25000- ഉലുവ… സർക്കാറിന്റെ പേരാണ് കോമഡി… ഇടുപതുപക്ഷ സർക്കാർ… ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ നാഴികക്ക് നാൽപതുവട്ടം നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കിയുടെയും ബലികുടിരങ്ങളുടെയും അട്ടിപേറവകാശം ഏറ്റെടുക്കുന്ന ചഖാക്കളെ..

മരണപ്പെട്ടത് ലോകത്തിൽ ആദ്യമായി ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിനെ തെരഞ്ഞെടുക്കാൻ കേരളത്തിലെ ജനങ്ങളെ ബോധവാൻമാരാക്കിയ നാടകക്കാരുടെ പിൻതലമുറയിലെ രണ്ട് സ്ത്രീകളാണ്… അത്യാസനനിലയിൽ ആശുപത്രിയിൽ കിടക്കുന്നതും ആ കുടുംബത്തിലെ അംഗങ്ങളാണ്… ലക്ഷങ്ങളുടെ സഹായധനം നാടകക്കാരുടെ അവകാശവും ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സർക്കാറിന്റെ ഉത്തരവാദിത്വവുമാണ്… ജാഗ്രതൈ എന്നാണ് അദ്ദേഹം കുറിച്ചത്..

അതുപോലെ തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് നാടക സംഘാടകൻ കൂടിയായ സിആർ മഹേഷ് എംഎൽഎ യും പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകണമെന്ന് കോൺഗ്രസ് നേതാവ് കൂടിയായ സിആർ മഹേഷ് ആവശ്യപ്പെട്ടു. അപകടത്തിൽ പരുക്കേറ്റവർക്കും നാടക സമിതി ഉടമയ്ക്കും നഷ്ടപരിഹാരം നൽകണം. ജെസി മോഹന് സ്വന്തം വീടോ സ്ഥലമോ ഇല്ല. മൃതദേഹം എവിടെ അടക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. സിനിമാ മേഖലയ്ക്ക് കിട്ടുന്ന പിന്തുണ നാടകക്കാർക്ക് ലഭിക്കുന്നില്ല. നാടകത്തെ നിലനിർത്താൻ സർക്കാർ കണ്ണു തുറക്കണമെന്നും സിആർ മഹേഷ് ആവശ്യപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *