
ഹെൽമെറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുത് ! പരിഹസിച്ച് ഹരീഷ് പേരടി !
മലയാള സിനിമ നടൻ എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന ആളുകൂടിയാണ് ഹരീഷ്. ഇപ്പോഴിതാ അത്തരത്തിൽ മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടെ കണ്ണൂരിൽ വെച്ച് കരിങ്കൊടി കാണിച്ച കെ.എസ്.യു- യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് .പി.എം. – ഡി.വൈ.എഫ്.ഐ നിന്നും മ,ർ,ദ്ദ,നം ഏറ്റ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടു പരിഹാസ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
ഡി.വൈ.എഫ്.ഐ നടത്തിയത് ആക്രമണമല്ലെന്നും അത് ജീവൻ രക്ഷാ പ്രവർത്തനം ആണെന്നും അത് തികച്ചും മാതൃകാപരമാണെന്നും, ഇനിയും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ, പൂ ചട്ടികൾ കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ രക്ഷാപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും.. ഈ മണ്ണിൽ വളരുന്ന പൂ ചട്ടിയിലെ പൂക്കൾ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകൾക്ക് നല്ല മൂർച്ചയാണ് അവ അപകടകാരികളാണ് ഉപയോഗിക്കുമ്പോൾ മേൽ പറ്റാതെ ശ്രദ്ധിക്കണം.

അതുമാത്രമല്ല, അതുപോലെ തന്നെ ഹെൽമെറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുത്..നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജ്ജത്തിൽ ആ ഹെൽമെറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്.. Every action has an equal and opposite reaction. രക്ഷാപ്രവർത്തനത്തിന് ആശംസകൾ.. എന്നുമാണ് അദ്ദേഹം കുറിച്ചത്. അതുപോലെ നടൻ ജോയ് മാത്യുവും സമൂഹ മാധ്യമങ്ങളിൽ കൂടി വിമർശനം അറിയിച്ചിരുന്നു. ‘പൂച്ചട്ടി രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
Leave a Reply