
ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതിയ സംസ്ക്കാരം, സംഘാടകർക്ക് അഭിവാദ്യങ്ങൾ !
കേരളത്തിന് തന്നെ അഭിമാനമായ ഒന്നാണ് നമ്മുടെ തൃശൂർ പൂരം. എന്നാൽ ഇത് ആദ്യമായാണ് പൂരത്തിന്റെ പേരിൽ പല വിവാദങ്ങളും ചർച്ചകളും അരങ്ങേറുന്നത്. പൂരത്തിന് ആനകള്‍ക്ക് നല്കാന് കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന് തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
ഈ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. ആരോപണ വിധേയനായ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റിയാണ് മുഖ്യമന്ത്രി വിഷയത്തിൽ നിലവിൽ പരിഹാരം കണ്ടിരിക്കുന്നത്.
അതുപോലെ തന്നെ കുടമാറ്റത്തിൽ അയോദ്ധ്യാധിപധി രാം ലല്ലയുടെയും ശ്രീരാമന്റെയും ചിത്രങ്ങൾ ഉയർന്നത് വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ അതേസമയം ISRO ചന്ദ്രയാന്‍ പൂരാശംസകൾ എന്ന കുടയും ഉയർന്നിരുന്നു, എന്നാൽ അത് അധികം ചർച്ചയായിരുന്നില്ല, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഹരീഷ് കുറിച്ചത് ഇങ്ങനെ, ഭാരതത്തിന്റെ അഭിമാനം ISRO ചന്ദ്രയാന്‍ പൂരാശംസകൾ”.. ഇന്നലെ തൃശ്ശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ചിത്രമാണിത്… ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതിയ സംസ്ക്കാരം .. സംഘാടകർക്ക് അഭിവാദ്യങ്ങൾ.. ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി.. ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നേയില്ല… ഒരു പക്ഷെ പുരം മുടക്കികൾ സംഘാടകരുടെ ഈ ശാസ്ത്രബോധത്തെയാണോ ഭയപ്പെടുന്നത്… സത്യത്തെ അംഗീകരിക്കാൻ കെൽപ്പില്ലാത്ത ഭയം ഫാസിസത്തെ ഉൽപാദിപ്പിക്കുന്നു ജാഗ്രതൈ എന്നാണ് അദ്ദേഹം പറഞ്ഞത്.
Leave a Reply