വഴിയിൽ കിടന്ന ചോറ്റു പാത്രം തുറക്കുന്ന നിരപരാധികൾ ഇല്ലാതാകുന്ന ബോം,ബ് നഗരത്തിലേക്ക് വെറും 90 കിലോമീറ്റർ മാത്രമേ ദൂരമുള്ളു ! ഹരീഷ് പേരടി !

മലയാള സിനിമ രംഗത്ത് ഒരു നടൻ എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ കേരളത്തിൽ ഏറ്റവും കൂടുതൽ  ചർച്ചചെയ്യപെട്ടുകൊണ്ടിരിക്കുന്ന കണ്ണൂരിലെ ബോംബ് സ്‌പോടനത്തെ കുറിച്ച് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇൻഡ്യയിലെ സാഹിത്യം പുഴുങ്ങുന്നതിൽ ഒന്നാമതെത്തിയ നഗരത്തിൽ നിന്ന് വഴിയിൽ കിടന്ന ചോറ്റു പാത്രം തുറക്കുന്ന നിരപരാധികൾ കൊ,ല്ല,പ്പെ,ടുന്ന ബോം,ബ് നഗരത്തിലേക്ക് വെറും 90 കിലോമീറ്റർ മാത്രമേ ദൂരമുള്ളു എന്നതാണ് നമ്മുടെ സാഹിത്യ സംഭാവനകളുടെയും സാംസ്കാരിക,രാഷ്ട്രിയ പ്രവർത്തനങ്ങളുടെയും മഹത്വം.. ചോറ്റുപാത്ര സാഹിത്യവും ബോം,ബു,കൾ ഉറങ്ങുന്ന ചോറ്റുപാത്ര രാഷ്ട്രീയവും.. ആശംസകൾ.. എന്നാണ് ഹരീഷ് കുറിച്ചത്.

ഇതുപോലെ തന്നെ നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ 250 ൽപ്പരം മനുഷ്യജന്മങ്ങളാണ് യുദ്ധമൊന്നുമില്ലാത്ത ഈ നാട്ടിൽ ബോം,ബ് പ്രയോഗത്താൽ കൊ,ല്ല,പ്പെട്ടത്. അധികവും നിരപരാധികൾ, സാധാരണക്കാർ..  ദരിദ്രർ, ഇപ്പോഴും കണ്ണൂർ ജില്ലയിൽ ആളൊഴിഞ്ഞ വീടുകളുടെ വെളിമ്പറമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന ബോം,ബു,ക,ൾ നിരവധിയാണെന്നതിന്റെ തെളിവാണ് ഇന്നലെയും കണ്ടെടുത്ത രണ്ട് ബോം,ബു,കൾ. കേ,ര,ളാ,പോ,ലീ,സ് എത്ര തിരഞ്ഞാലും കണ്ടെത്താൻ കഴിയാത്തത്ര ബോം,ബു,ക,ൾ കണ്ണൂർ-വടകര ഭാഗങ്ങളിൽ ഉണ്ടത്രേ..

ഇത്രയും ആധുനിക ടെക്നോളജികൾ ഉള്ള ഈ കാലത്തും പ്രാകൃതയുഗത്തിലെ ചിന്താഗതിയും പ്രവർത്തനവുമായി കഴിയുന്ന ഭീ,ക,ര,രെ ഓർത്ത് നമുക്ക് ലജ്ജിക്കാം. അവർക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടം, നിരപരാധികളായ മനുഷ്യജന്മങ്ങൾ കൊ,ല്ല,പ്പെ,ടു,ന്നതും അംഗഭംഗം വന്നത് കണ്ടിട്ടും വാ തുറക്കാൻ ധൈര്യമില്ലാത്ത വ്യാജ ബുദ്ധിജീവികൾ, കലാ സാഹിത്യ വിദ്വാന്മാർ.

നമ്മുടെ മിടുക്കന്മാരാ കേരളം പൊലീസുകാരെ കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല, ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത സുസജ്ജരായ “നമ്മുടെ പോ,ലീ,സ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോം,ബ് മാന്തിയെടുക്കുന്നത്, ഭരണകർത്താക്കളോട് ഒരു വാക്ക്, സത്യത്തിൽ നിങ്ങൾക്ക് നിരപാധികളായ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരോട് ഒരല്പമെങ്കിലും കാരുണ്യമുണ്ടെങ്കിൽ ബോം,ബു,കൾ തുടങ്ങി പോർ വിമാനങ്ങൾ വരെ കണ്ടുപിടിക്കാൻ പറ്റുന്ന ഉപകരണങ്ങൾ കൈവശമുള്ള തണ്ടർ ബോൾട്ട് സേനയെ നിയോഗിക്കുക എന്നതാണ് എന്റെ അഭിപ്രായമെന്നും ജോയ് മാത്യു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *