
ഇടതില്ലാതെ കേരളമുണ്ട്.. ഇരുപത് മണ്ഡലങ്ങളിലും ചെന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ വെറുതെ ഒന്ന് തൊട്ടുനോക്കിയാൽ മതി..! ഹരീഷ് പേരടി !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറിയിരിക്കുന്ന നടനാണ് ഹരീഷ് പേരടി, നടൻ എന്നതിലുപരി ഹരീഷ് പേരാടി സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ്, അത്തരത്തിൽ ലോകസഭാ ഇലക്ഷന്റെ ഫലം വന്നപ്പോൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകളിങ്ങനെ, ഇടതില്ലാതെ കേരളമുണ്ട്.. പിന്നെയല്ലെ ഇന്ത്യാ … ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം… പഠിക്കാനും പരിശോധിക്കാനുമൊന്നുമില്ല.. ഇരുപത് മണ്ഡലങ്ങളിലും ചെന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ വെറുതെ ഒന്ന് തൊട്ടുനോക്കിയാൽ മതി.. അപ്പോൾ മനസ്സിലാവും കേരളത്തിന് നല്ല ജീവനുണ്ടെന്ന്.. കരുത്താർന്ന രാഷ്ട്രിയബോധത്തിന്റെ ഉറച്ച നിലപാടുണ്ടെന്ന്.. കേരളത്തിന്റെ ജനങ്ങളുടെ പ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ.. എന്നായിരുന്നു..

അതുപോലെ മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ ഉള്‍പ്പേജില്‍ ലിംഗസമത്വത്തിന്റെ ആശയം പങ്കുവയ്‌ക്കാൻ നല്‍കിയ ചിത്രത്തിൽ പേരിനുപോലും ഒരു അമ്മയെ ഉൾപ്പെടുത്തിയില്ല എന്നതിനെ വിമർശിച്ചും ഹരീഷ് കുറിപ്പ് പങ്കുവെച്ചിരുന്നു, ആ വാക്കുകൾ ഇങ്ങനെ, , ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..
എന്നാൽ അതിൽ സന്തോ,ഷിക്കുന്ന ആൺ, പെൺ കുട്ടികളുണ്ട്.. കിളികളുണ്ട്.. പൂക്കളുണ്ട്.. പശുവുണ്ട്.. പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. പക്ഷെ സൂക്ഷമദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല… മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം… എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം.. എല്ലാം എത്രയും പെട്ടന്ന് ശരിയാകും… ആശംസകൾ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
Leave a Reply