
പെട്ടീ, പെട്ടി.., ട്രോളി പെട്ടി… പെട്ടിതുറന്നപ്പോൾ എല്ലാരും ഞെട്ടി.. ക്രിസ്റ്റൽ ക്ലീയർ ജനവിധി… രാഹുൽ അഭിവാദ്യങ്ങൾ ! രാഹുലിന് കൈയടിച്ച് ഹരീഷ് പേരടി !
ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായി മാറുന്ന അഭിനേതാവാണ് ഹരീഷ് പേരടി. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം സാമൂഹ്യ രഷ്ട്രീയ നിരീക്ഷണങ്ങൾ നടത്താറുണ്ട്, അത്തരത്തിൽ തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, പെട്ടീ,പെട്ടി,.. ട്രോളി പെട്ടി… പെട്ടിതുറന്നപ്പോൾ എല്ലാരും ഞെട്ടി.. ക്രിസ്റ്റൽ ക്ലീയർ ജനവിധി… രാഹുൽ അഭിവാദ്യങ്ങൾ എന്നാണ് ഹരീഷ് കുറിച്ചത്, മുമ്പൊരിക്കൽ നീല ട്രോളി ബാഗിന്റെ പേരിൽ രാഹുൽ വിമർശനം നേരിട്ടപ്പോൾ അപ്പോഴും രാഹുലിന് പിന്തുണ അറിയിച്ച് ഹരീഷ് പോസ്റ്റ് പങ്കുവെച്ചിരുന്നു, “കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത, നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി… രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്.. ആശംസകള്‍.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല.. എന്നാണ് അദ്ദേഹം കുറിച്ചിരുന്നു.

അതേസമയം രാഹുൽ ഏറെ വിവാദങ്ങൾക്ക് സാക്ഷിയായ കേരളമാകെ ഉറ്റുനോക്കിയ പാലക്കാട്, ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആധികാരിക വിജയം സ്വന്തമാക്കിയത്. ഷാഫി പറമ്പലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ, ഷാഫിയുടെ ഭൂരിപക്ഷം മറികടന്നുവെന്നതും ഇരട്ടി തിളക്കമാണ്.18840 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിനുള്ളത്.
സ്ഥാനാർത്ഥികൾക്ക് ലഭിച്ച ആകെ വോട്ടുകളുടെ കണക്കുകൾ ഇങ്ങനെ, രാഹുൽ 58389 വോട്ടുകൾ, ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ 39549, ഇടത് സ്വതന്ത്രൻ പി സരിൻ 37293 ഇങ്ങനെയാണ് കണക്കുകൾ. പാലക്കാടിന്റെ നഗര മേഖലയില്‍ ബിജെപി ആധിപത്യം ഉണ്ടായിരുന്നെങ്കിലും ആദ്യമണിക്കൂറുകൾ കഴിഞ്ഞപ്പോൾ രാഹുൽ ലീഡിൽ ഉറച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ട് കുറഞ്ഞതു പാർട്ടിക്ക് തിരിച്ചടിയായി ദേശിയ നേതൃത്തങ്ങൾ പോലും വിലയിരുത്തുന്നു.
Leave a Reply