പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല… കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ് ! പരിഹസിച്ച് ഹരീഷ് പേരടി !

ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയമാണ് ‘പോരാളി ഷാജി’.. സൈബർ ലോകത്തെ സിപിഎമ്മിന്റെ പടക്കുതിരയാണ് പോരാളി ഷാജി. സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ പ്രൊമോട്ട് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഗ്രൂപ്പാണ് പോരാളി ഷാജിയുടേത്. ആരാണ് പോരാളി ഷാജി. ‘പോരാളി ഷാജി’യുടെ ഫെയ്സ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ പവന്‍ കല്യാണ്‍ എന്ന തെലുങ്ക് സിനിമാനടന്റേതാണ്. ‘മീശ ചുരുട്ടി’ നില്‍ക്കുന്ന ആ മുഖം, ഇന്ന് സൈബറിടങ്ങളില്‍ പരിചിതമാണ്. ഇതേ ‘മീശ ചുരുട്ടല്‍’ മോഹന്‍ലാലില്‍ നാം പല പടങ്ങളിലായി കാണുന്നുണ്ട്, ഇപ്പോള്‍ പോരാളി ഷാജി ആര് എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. റഹീം ഉന്നയിച്ചതുപോലെ അത് ഒരു അജ്ഞാതസംഘമാണോ, എന്നാണ് ഉയരുന്ന പ്രധാന ചോദ്യം…

ഇപ്പോഴിതാ ഇതിനെ കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച പരിഹാസ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല…കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്.. എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം ഇതിനെ കുറിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതികരിച്ചത് ഇങ്ങനെ, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന്‍റെ പ്രധാന കാരണമായി പോരാളി ഷാജി കാണുന്നത് പണമിടപാടുകളും ദന്തഗോപുരവാസവുമാണ്. ഇതു മുഖ്യന്ത്രി പിണറായി വിജയനുള്ള നേരിട്ടുള്ള കുത്താണ്. മദ്യനയം മാറ്റാന്‍ ബാറുടമകളില്‍നിന്ന് കോടികള്‍ സമാഹരിച്ചതും കരിമണല്‍ കമ്പനിയില്‍നിന്നും കോടികള്‍ കൈപ്പറ്റിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയവയാണ്.

അതുപോലെ, കേരളത്തിലെ യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്നും സുധാകരൻ ആരോപിക്കകുന്നു.. ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *