സദ്യയെന്ന ഇര വാദത്തിന്റെ ബ്രാൻഡ് അംബാസിഡറായ നമ്പൂതിരിയാണ് പഴയിടം ! അത് നമ്മൾ വിട്ടു കളയരുത്, അത് നമ്മൾ വിട്ടു കളയരുത്, ക്രിസ്തുമസ്സിനുള്ള ഹെജിമണിക്കുള്ള പേരുകൾ ആലോചനയിലാണ്! പരിഹസിച്ച് ഹരീഷ് പേരടി !

പ്രശസ്തനായ പാൻ ഇന്ത്യൻ താരം എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ എന്നും തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് ഹരീഷ് പേരടി. ഇപ്പോഴിതാ സ്‌കൂൾ കലോത്സവ വേദികളിൽ ഇത്തവണയും സസ്യാഹാരം മതിയെന്ന മന്ത്രിയുടെ പുതിയ പരാമർശത്തെ പരിഹസിച്ചുകൊണ്ട് ഹരീഷ് പേരടി പി[പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വർഗീയ നിലപാടുകളിടെ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കോഴിക്കോട്ടെ പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തോടെ മുസ്ലിം ഹെജിമണിക്ക് ഒരു ഇടവേളയായി. ഇനി നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള ഏത് ബുദ്ധിജീവികൾ കുറ്റപ്പെടുത്തിയാലും പഴയിടം നമ്പൂതിരിയുടെ തലയിൽ മാത്രം വീഴുന്ന ബ്രാമണിക്കൽ ഹെജിമണിയുടെ കളിയാണ്.. കാരണം പേരുകൾ നമുക്ക് ഇന്ന് അറിയാതെ വീണുകിട്ടിയ വലിയ ഒരു ആയുധമാണ്.. ഇന്നലെതന്നെ ഷമീം വെറും ഷമീമല്ലാതെ മുഹമ്മദ് ഷമീം ആയതുകൊണ്ടാണ് നമ്മൾ ആ മുസ്ലിം ക്രിക്കറ്റ് ഇര വാദം ആഘോഷിച്ചത്..

അതുപോലെ തന്നെയാണ് പഴയിടം വെറും പഴയിടമല്ല മൊത്തം ഹിന്ദുക്കളെയും വീഴത്താവുന്ന വെജിറ്റേറിയൻ സദ്യയെന്ന ഇര വാദത്തിന്റെ ബ്രാൻഡ് അംബാസിഡറായ നമ്പൂതിരിയാണ്, അത് നമ്മൾ വിട്ടു കളയരുത്.. ക്രിസ്തുമസ്സിനുള്ള ഹെജിമണിക്കുള്ള പേരുകൾ ആലോചനയിലാണ്..  ഈ മത ഹെജിമണിക്കുവേണ്ടിയുള്ള മണിയടിയില്ലാതെ നമുക്ക് മുന്നോട്ട് പോവാൻ പറ്റില്ല. കാരണം നമ്മുടെ മനസ്സിൽ വർഗ്ഗീയത ഇല്ലല്ലോ. പക്ഷെ നാട്ടുക്കാർ മുഴുവൻ വർഗ്ഗീയതയിൽ നീന്തിതുടിക്കുകയാണ്.. നമ്മൾ എന്തുചെയ്യും.. പിന്നെ മാധ്യമ പ്രവർത്തകർ.. അവരെ നമ്മൾ മാപ്രാ എന്ന അക്ഷരത്തിലേക്ക് എന്നോ ഒതുക്കിയല്ലോ, ഇനി ഒരു പ്രത്യേക ഇരിപ്പടം കൊടുത്ത് ആദരിക്കാം. എന്നും ഹരീഷ് പേരടി കുറിച്ചു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *