
പഠിക്കാൻ മിടുക്കാനായിരുന്നു, ഉത്തരേന്ത്യയിൽ അല്ല സാച്ചര കേരളത്തിൽ..! സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തിൽ ! ഹരീഷ് പേരടി !
മലയാള സിനിമ നടൻ എന്നതിലുപരി രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് ഹരീഷ് പേരടി. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മ,ര,ണമാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, പഠിക്കാൻ മിടുക്കാനായിരുന്നു സിദ്ധാർത്ഥ്..ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചു.. പക്ഷെ പഠിക്കുന്ന കോളേജിലെ രാഷ്ട്രിയ മേലാളൻമാരോട് അവൻ അഭിപ്രായ വിത്യാസങ്ങൾ വെച്ച് പുലർത്തി.. ഉടുത്തുണിയഴിപ്പിച്ച് കെട്ടിയിട്ട് ക്രൂരമായ മർദ്ധനത്തിനിരയാക്കി അവർ അവനെ മരണത്തിലേക്ക് നടത്തിച്ചു..
ഉത്തരേന്ത്യയിൽ അല്ല സാച്ചര കേരളത്തിൽ.. സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തിൽ.. ആരും മിണ്ടരുത്… ഒരു സാംസ്കാരിക നായകളും കുരക്കരുത്…തിരഞ്ഞെടുപ്പാണ് വരുന്നത്… അച്ചടക്കം പാലിക്കുക… സ്വാതന്ത്ര്യം.. ജനാധിപത്യം.. സോഷ്യലിസം.. എന്ന മുദ്രാവാക്യം ഇതൊക്കെ കെട്ടടങ്ങുന്നതുവരെ തൽക്കാലം ആരും വിളിക്കണ്ട… രാഷ്ട്രീയ കൊലപാതകികൾക്ക് തൂ,ക്ക് കയറൊന്നുമില്ലല്ലോ… ജീവപരന്ത്യമല്ലേ. “ന്നാ മ്മക്ക് അങ്ങട്ട് ഇറങ്ങല്ലേ… സിദ്ധാർത്ഥ്.. കേരളത്തിൽ ജനിച്ചതിന് ഒരു മലയാളി എന്ന നിലയിൽ മാപ്പ്. എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതുപോലെ തന്നെ കഴിഞ്ഞ ദിവസം നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ [പ്രതികരിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പതാകയില്‍ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് അതിനേക്കാള്‍ താല്‍പ്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത്.
ചു,ടു,ചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം ഇത്തരം അരും കൊലകള്‍ തുടരും ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാത്ത നമുക്ക് പറയാൻ പറ്റുന്നത്. ജോയ് മാത്യു കുറിച്ചു.
Leave a Reply