
ഒരു കാര്യം ഉറപ്പായി… രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകള്‍.. ! നിലവാരമില്ലാത്ത ആരോപണം ! പ്രതികരിച്ച് നടൻ ഹരീഷ് പേരടി !
പാലക്കാട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ, പ്രത്യേകിച്ചും രാഹുൽ മാങ്കൂട്ടത്തിനെതിരെ വന്ന കള്ളപ്പണ ട്രോളി വിവാദത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, കേരള രാഷ്ട്രിയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും നിലവാരമില്ലാത്തതുമായ ആരോപണമാണ് ട്രോളി ബാഗ് വിവാദമെന്ന് നടൻ ഹരീഷ് പേരടി. ഇതിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹൂല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയായി വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നതില്‍ സംശയമില്ലെന്ന് പേരടി പറയുന്നു.
അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ”കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി…രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകള്‍.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല.. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

അതേസമയം തനിക്കുനേരെ വന്ന ആരോപണത്തെ കുറിച്ച് രാഹുൽ പ്രതികരിചിതിങ്ങനെ, എംവി ഗോവിന്ദന്‍ പറഞ്ഞത് തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു. നുണ പരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ തന്നോടൊപ്പം നുണപരിശോധനയ്ക്ക് മന്ത്രി എംബി രാജേഷിനെയും എഎ റഹീമിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രാഹുല്‍ വെല്ലുവിളി ഉയര്‍ത്തി. പി സരിന്‍ പറഞ്ഞത് പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്നാണ്. അങ്ങനെയെങ്കില്‍ എംബി രാജേഷും റഹീമും തങ്ങളുടെ നാടകത്തിലെ നടന്മാരാണോയെന്നും രാഹുല്‍ ചോദിക്കുന്നു.
എന്നാൽ ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊ,ലീ,സ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ ക,ള്ള,പ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊ,ലീ,സ് കേ,സ് എടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊ,ലീ,സ് വിലയിരുത്തിയിട്ടുണ്ട്.
Leave a Reply