എക്സിറ്റ്പോള്‍ ഫലം വെച്ച്‌ നോക്കിയാല്‍ “എന്തുകൊണ്ട് നമ്മള്‍ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം.. എല്ലാം എത്രയും പെട്ടന്ന് ശരിയാകും ! കുറിപ്പുമായി ഹരീഷ് പേരടി !

നടൻ എന്നതിലുപരി ഹരീഷ് പേരാടി സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ്, അത്തരത്തിൽ ഇപ്പോഴിതാ മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ ഉള്‍പ്പേജില്‍ ലിംഗസമത്വത്തിന്റെ ആശയം പങ്കുവയ്‌ക്കാൻ നല്‍കിയ ചിത്രത്തിലാണ് അടുക്കള എന്ന തലക്കെട്ടില്‍ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാൽ  അതേസമയം മാറ്റത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ പുറം ചട്ടയില്‍ നിന്നും അമ്മയെ ഒഴിവാക്കിയതിന്റെ പരിഭവമാണ് അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്, ആ വാക്കുകൾ ഇങ്ങനെ, ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..

എന്നാൽ അതിൽ സന്തോഷിക്കുന്ന ആൺ, പെൺ കുട്ടികളുണ്ട്.. കിളികളുണ്ട്.. പൂക്കളുണ്ട്.. പശുവുണ്ട്.. പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. പക്ഷെ സൂക്ഷമദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല… മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം… എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം.. എല്ലാം എത്രയും പെട്ടന്ന് ശരിയാകും… ആശംസകൾ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

അതേസമയം 2024 ലെ എക്സിറ്റ് പോൾ ഫലം വന്നപ്പോൾ കേരളത്തിൽ എൽ ഡി എഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്, കേരളത്തിൽ താമര വിരിയും എന്നതിനപ്പുറം എൽ ഡി എഫ് തരംഗമാണ് എന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്, അതുകൊണ്ട് തന്നെ രഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പിണറായി സർക്കാരിനെ പരിഹസിച്ച് ഇതിനോടകം തന്നെ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സഹാക്കളേ, നമ്മൾ തളരരുത്. അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും. അതാണ് വൈരുദ്ധ്യാത്മക ഭൗതിക വാതകം.. എന്നാണ് പരിഹാസ രൂപേനെ അദ്ദേത്തിന്റെ ഒരു പോസ്റ്റ്. അതിനിടെ ഗൈരളി സ്റ്റുഡിയോയിൽ: “ആ വല്യേട്ടന്റെ സിഡി ആരാടാ എടുത്തു മാറ്റിവച്ചത്? ഒരു സാധനം വച്ചാൽ വച്ചിടത്തു കാണില്ല… നികേഷ് കുമാർ ഇപ്പോൾ തന്നെ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങി.. എന്നിങ്ങനെയുള്ള പരിഹാസ ട്രോളുകളും ശ്രീജിത്ത് പങ്കുവെച്ചിട്ടുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *