
പേര്, കെ കെ രമ ! തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള ജന മനസ്സുകളിൽ ജീവിക്കുന്ന സഖാവ് T.P യുടെ സഹധർമ്മിണി ! കുറിപ്പുമായി ഹരീഷ് പേരടി !
ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ തന്റെ നിലപാടുകളും തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, ഇപ്പോഴിതാ ടി പി ചന്ദ്രശേഖറിന്റെ ഓർമദിവസമായ ഇന്ന് ഹരീഷ് പേരാടി പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പേര് -കെ.കെ.രമ.. 51 വെട്ട് വെട്ടി തീർത്തിട്ടും കേരള രാഷ്ട്രിയത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള ജന മനസ്സുകളിൽ ജീവിക്കുന്ന സഖാവ് T.P യുടെ സഹധർമ്മിണി.. സഖാവ് കെ.കെ.രമ… ഇടതുപക്ഷം അഥവാ അപ്രകാരം അറിയപ്പെടുന്നവരുടെ ആശീർവാദത്തോടെ അവരുടെ സൈബർ കടന്നൽ കൂട്ടത്തിന്റെ ക്രൂരമായ,സമാനതകളില്ലാത്ത ആക്രമണത്തിന് വിധേയയായ സ്ത്രി…
ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്.. ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രിയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ഏറ്റെടുക്കാൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട് വാട്സ്സപ്പ് ഗ്രൂപ്പിൽ പോലും ഇന്ന് ആളുണ്ടാവില്ല… നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണെന്ന സാമാന്യ ബോധമെങ്കിലും കാണിക്കു… പ്രതിഷേധ സലാം. എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഇതിനുമുമ്പും അദ്ദേഹം കെ കെ രമയെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും രണ്ട് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധിയിൽ പ്രതികരിച്ചായിരുന്നു അന്ന് അദ്ദേഹം എത്തിയത്.

ആ വാക്കുകൾ ഇങ്ങനെ, ‘ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി” എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് എന്നും ടി.പി ചന്ദ്രശേഖരനെ ഹരീഷ് വിശേഷിപ്പിച്ചു. അതുപോലെ കഴിഞ്ഞ ദിവസം നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു, ജോയ് മാത്യു കെ കെ രമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിച്ചത്. ആ വാക്കുകൾ ഇങ്ങനെ, പോരാളികൾക്കൊപ്പം നിൽക്കുക എന്നത്.. എനിക്ക് ആവേശമാണ്.. പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും.. എന്നാണ് അദ്ദേഹം കുറിച്ചിരുന്നത്.
Leave a Reply