
അയാളാണ് എന്റെ ജീവിതം തകർത്തത്, ‘അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസികരോഗി, ലഹരിക്ക് അടിമയായവൾ ! എന്നെ ജീവിതം തകർത്തുകളഞ്ഞു ! നടിയുടെ വെളിപ്പെടുത്തൽ
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ഹീര രാജഗോപാല്‍. നിർണ്ണയം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് ഈ നടിയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. നടൻ അജിത്തുമായി ഹീര പ്രണയത്തിലായിരുന്ന് എന്ന് സിനിമാലോകം അന്ന് ഏറെ ആഘോഷിച്ച ഒരു വർത്തയായിരുന്നു. എന്നാൽ പിന്നീട് എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് ആർക്കും അറിവില്ലാത്ത കാര്യമായിരുന്നു. ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം ഹീര പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
വാക്കുകൾ ഇങ്ങനെ, 25 വര്‍ഷത്തിന് മുമ്പ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ സ്നേഹിച്ച നടനില്‍ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാന്‍ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങള്‍ക്കിടയില്‍ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ അയാള്‍ക്കും പങ്കുണ്ടായിരുന്നു. എന്റെ സ്നേഹം സ്വീകരിച്ച് ഞാന്‍ പിന്തുണച്ച് പ്രോത്സാഹിപ്പിച്ച ആള് രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.
നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയില്‍ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസര്‍ജനങ്ങള്‍ വരെ മാറ്റി പരിചരിച്ചവളാണ് ഞാന്‍. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂര്‍ണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാന്‍സ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവര്‍ഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

എന്റെ ഈ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കില്‍ എന്റെ കാമുകന് എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകര്‍ എനിക്കെതിരെ അസഭ്യവര്‍ഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാള്‍ എന്നെ കള്ളക്കേസില്‍ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ക്രൂരമായ ചിരിയാണ് ആ നടനില്‍ നിന്ന് ഉണ്ടായത്. അയാള്‍ എന്നോട് പറഞ്ഞു “വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം”. എന്നും ഈ നടൻ ഒരു മലയാളി നടിയെ വിവാഹം കഴിച്ചെന്നും ഹീര പറയുന്നു.
എന്നാൽ ഇത് അജിത്തിനെയും ശാലിനിയെയും അപമാനിക്കാൻ മനപ്പൂർവം ഉണ്ടാക്കിയ കഥയാണ് എന്ന നടന്റെ ആരാധകർ പറയുന്നത്…
Leave a Reply