
പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമൻ മോഹൻലാൽ തന്നെ, 8 കോടി മുതല്‍ 17 കോടി വരെയാണ് ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം ! റിപ്പോർട്ട്
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം മലയാള സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യവുമായി സിനിമയിലെ നിർമ്മാതാക്കളുടെ ഉൾപ്പടെ നിരവധി സംഘടനകൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഈ അവസരത്തിൽ താ,രങ്ങളുടെ പ്ര,തി,ഫലത്തിന്റെ ഒരു പുതിയ റിപ്പോർട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമൻ മോഹൻലാൽ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 10 കോടി മുതല്‍ 25കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിഫലം 10 കോടി മുതല്‍ 20 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക.
മലയാളത്തിലെ ഇപ്പോഴത്തെ യുവ താരങ്ങളും ഒട്ടും പുറകിലല്ല, അച്ഛനെക്കാൾ പ്രതിഫലം വാങ്ങുന്ന മകനും ഇവിടെ ഉണ്ട്.. അതെ മൂന്നാമത് മുന്നിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ തന്നെയാണ്. ഇപ്പോൾ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്ന നടൻ ദുൽഖർ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. 10 മുതല്‍ 18 കോടിയോളമാണ്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് 8 മുതല്‍ 15 കോടി വരെയാണ് പ്രതിഫലം.

നിലവിൽ തെന്നിന്ത്യൻ സിനിമയിൽ മാർക്കറ്റ് വാല്യൂ ഉള്ള നടൻ ഫഹദ് ഫാസിൽ ആണ് അഞ്ചാം സ്ഥാനത്ത്. ഒരു സിനിമയ്ക്ക് വേണ്ടി 6 മുതല്‍ 10 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം, 5 കോടി മുതൽ 7കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപിനാണ്. ഏഴാം സ്ഥാനം സുരേഷ് ഗോപിയാണ്. തൃശൂർ എം പി കൂടിയായ സുരേഷ് ഗോപി സിനിമകൾ കുറച്ചു മാത്രമാണ് ചെയ്യുന്നതെങ്കിലും ഒരു സിനിമയ്ക്ക് വാങ്ങുന്നത് 3 കോടി മുതൽ 7 കോടി വരെയാണ്. എട്ടാം സ്ഥാനം നടൻ നിവിൻ പോളിക്കാണ്, ഇപ്പോൾ സിനിമകൾ കുറവാണെങ്കിലും, 4 കോടി മുതൽ 6 കോടി വരെയാണ് വാങ്ങുന്നത്. അടുത്ത ഒൻപതാം സ്ഥാനത്ത് നടൻ ടോവിനോ തോമസാണ് അടുത്തത്. 3 കോടി മുതല്‍ 6 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.
ലിസ്റ്റില്‍ പത്താം സ്ഥാനം നടന്‍ഉണ്ണി മുകുന്ദനാണ്. 1 കോടി മുതൽ 5 കോടി വരെയാണ് ഉണ്ണി പ്രതിഫലം വാങ്ങുന്നത്. ആസിഫ് അലി 2 കോടി മുതല്‍ 3 കോടി വരെയാണ്, കുഞ്ചാക്കോ ബോബനും അതെ അളവിൽ തന്നെയാണ് പ്രതിഫലം വാങ്ങുന്നത്. ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ ഒരു കോടിക്ക് മുകളിലാണ് പ്രതിഫലം വാങ്ങുന്നത്..
Leave a Reply