സഹായം അഭ്യർത്ഥിച്ച് അമ്മയിലേക്ക് വരുന്ന കത്തുകളിൽ എല്ലാം ചോദിക്കുന്നത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ! ഇടവേള ബാബു പറയുന്നു !

സുരേഷ് ഗോപി മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ്, പക്ഷെ രാഷ്ട്രീയപരമായി ഏറെ വിമർശനങ്ങളും അദ്ദേഹം നേരിടുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ അമ്മ തറ സഘടനയുടെ മീറ്റിങ്ങിൽ ഇടവേള ബാബു പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിൽ സഹായം അഭ്യർത്ഥിച്ച് കൊണ്ട്  ദിവസേനെ ഒരു പത്ത് കത്തെങ്കിലും വരും..  അതിൽ എല്ലാവരും ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ എന്നാണ്.. അതെ ഓരോ മലയാളിയുടെയും ഒരു വിശ്വാസമാണ്.. ഇപ്പോൾ ഇടവേള ബാബുവിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

കേരളത്തിൽ അദ്ദേഹത്തെ നിരവധി പേര് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്, പക്ഷെ കേരളത്തിന് പുറത്ത് സുരേഷ് ഗോപിക്ക് ഉള്ള സ്വാധീനം വളരെ വലുതാണ് എന്നാണ് അനുഭവസ്ഥനായ മണിയൻ പിള്ള രാജു പറയുന്നത്. കോവിഡ് കാലത്ത് ഗുജറാത്തിലെ രാജ്‌കോട്ടിൽ ജോലി സ്ഥലത്ത് സുഖമില്ലാതെ പെട്ടുപോകുകയും ലോക് ഡൗൺ കൂടിയായതുകൊണ്ട് സഹായത്തിന് ആരുമില്ലാതെയാകുകയും. മകന്റെ ജീവന് തന്നെ ആപത്ത് ആകുംവിധം രോഗം കൂടുകയും, സഹായത്തിനായി കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിച്ചെന്നും അദ്ദേഹത്തിന്റെ ഒരൊറ്റ ഫോൺ കോളിൽ നാല് എം പിമാർ ഒരുമിച്ച് ഇടപെടുകയും ഉടൻ മകനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു, സുരേഷ് ദൈവ തുല്യനാണ് എന്നും മണിയൻ പിള്ള രാജു പറയുന്നു.

സുരേഷ് ഗോപി ഇപ്പോൾ തൃശൂര് നിന്നും വീണ്ടും ഒരു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. അതുപോലെ സ്പടികം ജോർജിനെ രോഗ കിടക്കയിൽ നിന്നും പുതു ജീവൻ കൊടുത്തതും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകുന്നതും അങ്ങനെ പറഞ്ഞാലും തീരാത്ത ഒരുപാട് സഹായങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടേ ഇരിക്കുന്നത്. രാഷ്ട്രീയപരമായി അദ്ദേഹത്തോട് പലർക്കും വിമർശനം ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് കൂടുതൽ പേരും…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *