
5 കോടി രൂപ നഷ്ടപരിഹാരം വേണം, അജിത് സിനിമക്കെതിരെ ഇളയരാജ, നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചു ~ !
സംഗീത ലോകത്തെ ചക്രവർത്തിയാണ് ഇളയരാജ. താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ എല്ലാം തന്നെയും തന്റെ സ്വന്തമാണെന്നും തന്റെ അനുവാദം ഇല്ലാതെ ഗാനങ്ങൾ ആലപിക്കാൻ പോലും പാടില്ല എന്ന കർക്കശക്കാരൻ കൂടിയാണ് ഇളയ രാജ. ഇപ്പോഴിതാ തന്റെ അനുവാദമില്ലാതെ തന്റെ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയതിന് നിർമ്മാതാക്കൾക്ക് എതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവിശ്യപെട്ടുകൊണ്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയ രാജ. അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കെതിരെയാണ് അദ്ദേഹം കേസ് ഫയൽ ചെയ്തിരിക്കുന്നത്. ത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് ഇളയരാജ നോട്ടീസ് അയച്ചു. 5 കോടി രൂപയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുന്ന, ഒത്ത രൂപ തരേന്‍’, ‘എന്‍ ജോഡി മഞ്ഞക്കരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെ അജിത് സിനിമയിൽ ഉപയോഗിച്ചതിനാണ് നോട്ടീസ്. നഷ്ടപരിഹാരമായി 5 കോടി നല്‍കണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്.

മലയാളത്തിൽ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ അദ്ദേഹം നഷ്ടപരിഹാരം ആവിശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. അതുപോലെ തന്നെ സ്റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. ഏപ്രില്‍10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഈ ഗാനരംഗത്തിൽ മലയാളി നടി പ്രിയ വാര്യരാണ് എത്തിയിരിക്കുന്നത്.
Leave a Reply