
ഓട്ടോ ഓടിച്ചാണ് കുടുബം നോക്കുന്നത് ! ആരുമില്ലാത്ത എനിക്ക് ഒരുപാട് സ്നേഹം തന്നാണ് അവർ വളർത്തിയത് ! ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ച് ഇമ്രാൻ ഖാൻ പറയുന്നു !
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ആളാണ് ഇമ്രാൻ ഖാൻ. നല്ല ശരീര വണ്ണം ഉണ്ടായിരുന്ന ഇമ്രാൻ അന്ന് ഏവരുടെയും പ്രിയങ്കരനായിരുന്നു. പക്ഷെ പിന്നീട് ഇമ്രാൻ പൊതുവേദികളിലോ മറ്റു പരിപാടികളിലോ അത്ര സജീവമായിരുന്നില്ല, എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് ഇമ്രാൻ തുറന്ന് പറയുന്ന ഒരു വീഡിയോണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചും ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാമാണ് ഇമ്രാന് മനസ് തുറക്കുന്നത്.
താരത്തിന്റെ വാക്കുകളിലേക്ക്.. എന്നെ വളർത്തിയ എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയ സ്നേഹത്തിന് ഒരു കയ്യും കണക്കുമില്ല, അവർ എന്റെ എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവര്‍. അവർ എന്റെ ആരുമല്ല പക്ഷെ എന്റെ സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവര്‍ തന്നിട്ടുണ്ടെന്നും താരം പറയുന്നു. ഇമ്രാന് എന്ന വ്യക്തിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ട് എങ്കില്‍ അവര്‍ തന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തനിക്ക് ഷാജഹാന്റെ മകന് എന്നറിയപ്പടുന്നത് വലിയ സന്തോഷമാണെന്നും നാട്ടില്‍ എന്റെ ബാപ്പ എന്നെക്കാളും പ്രശസ്തനാണെന്നും ഇമ്രാന് പറയുന്നു.

ഒരുപക്ഷെ എന്നെ ഇവർ ആയിരുന്നില്ല വളർത്തിയത് എങ്കിൽ എന്നെ ആരും അറിയില്ലായിരുന്നു. ഒരിക്കലൂം ഒരു പാട്ട് കാരൻ ആവില്ലായിരുന്നു. ഒരു അനാഥയെപ്പോലെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നുവെന്നും എന്നും ഏറെ വിഷമത്തിൽ ഇമ്രാൻ പറയുന്നു. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവരാണ് കാരണമെന്നും, എന്റെ സ്വന്തം ആയിട്ടാണ് ഞാൻ അവരെ കാണുന്നത്എന്നും താരം പറയുന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാന്‍ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണെന്നും ഇമ്രാന് പറയുന്നു. ഇമ്രാന്റെ ജീവിതം നേരത്തേയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ്. താരത്തിന് സഹായവുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍ എത്തിയതും ചര്‍ച്ചയായിരുന്നു.
എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് അറിയാതിരുന്ന സമയത്താണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയതെന്നാണ് ഇമ്രാന് പറയുന്നു. പക്ഷെ ആകെ ഒരു വിഷമം ഉള്ളത് സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് എന്നോട് ഒരു ഇഷ്ടക്കുറവ് ഉണ്ടായെന്നും ഇമ്രാന് പറയുന്നു. ബാരിയാട്രിക് സര്‍ജറി ചെയ്താണ് 2014 ല്‍ ഇമ്രാന് തടി കുറച്ചത്. ആളുകള്‍ക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. നമ്മള് എത്ര നന്നായി പാടിയിട്ടും കാര്യമില്ലെന്നും പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി എന്നും ഇമ്രാന് അഭിപ്രായപ്പെടുന്നു. നിരവധിപേരാണ് ഇമ്രാന് പിന്തുണ അറിയിച്ച് രംഗത്ത് വരുന്നത്.
Leave a Reply