
ആ കാരണം കൊണ്ട് അംബികയുടെ ബ്ലൌസ് തയ്ക്കാൻ വേറൊരാളെ ഏൽപ്പിച്ചു ! ആ അറിയാക്കഥ പറഞ്ഞ് ഇന്ദ്രൻസ് !
സിനിമ രംഗത്ത് വസ്ത്ര അലങ്കാര മേഖലയിൽ തുടങ്ങിയ ഇന്ദ്രൻസ് ഇന്ന് ലോകം അറിയുന്ന പ്രശസ്ത നടനായി മാറി കഴിഞ്ഞു, ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിപോയ അദ്ദേഹം ഇന്ന് സിനിമ ലോകത്ത് വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു, നായകനായും വില്ലനായും സഹ നടനായും ഏറെ തിളങ്ങി നിൽക്കുന്നു. ഷ്ടപ്പാടിൻ്റെയും ദാരിദ്ര്യത്തിൻ്റെയും വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ദ്രൻസ് ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമായി നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ തൻ്റെ കരിയറിലെ നേട്ടത്തെ കുറിച്ചും പിന്നിട്ട വഴികളിലെ കല്ലുകളെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തുടക്കകാലത്ത് മലയാള സിനിമ താരങ്ങൾക്കും അതുപോലെ തെന്നിന്ത്യൻ താരങ്ങൾക്കും വസ്ത്രങ്ങൾ തയിച്ചു കൊടുത്ത ആളാണ് ഇന്ദ്രൻസ്. അതുപോലെ നടി അംബികയുടെ ബ്ലൌസ് തുന്നുന്നതിനായി എത്തിയ ഒരാൾ തന്നെ കബളിപ്പിച്ച് കടന്ന് കളഞ്ഞതിനെ കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ…. അകന്ന ബന്ധു വഴിയാണ് തനിക്ക് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. അദ്ദേഹം നാട്ടിലെ ക്ലബ്ബിലെ നടനായിരുന്നു. അദ്ദേഹത്തെ കണ്ടാണ് ഞാനുൾപ്പെടെയുള്ള യുവാക്കൾക്ക് അഭിനയത്തിലേക്ക് മോഹം തോന്നുന്നത്. അന്നൊക്കെ സിനിമാ ക്രെഡിറ്റ്സിൽ വസ്ത്രാലങ്കാരം എന്ന് കാണിക്കുമ്പോൾ അതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന പണിയാണോ എന്ന് പോലും അറിയില്ലായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു.

അന്ന് ഞങ്ങൾക്ക് ഒരു വലിയ തയ്യൽ കട ഉണ്ടായിരുന്നു, പക്ഷെ നാട്ടിലെ ഉത്സവസീസണിൽ നാടകവും സ്റ്റേജുമൊക്കെയായി നടന്നപ്പോൾ തയ്യലിനോടുള്ള ശ്രദ്ധ കുറഞ്ഞു. വരുമാനം കുറഞ്ഞു, വാടക പോലും കൊടുക്കാൻ പറ്റാതെ വന്നു. എനിക്കും ഇതെങ്ങനെയെങ്കിലും പോയാൽ മതിയെന്ന തോന്നലിൽ നിൽക്കുവാരുന്നു. അങ്ങനെ കുറെ മെഷീൻ വാടകക്ക് കൊടുത്തു, കുറെ കാലത്തിനു ശേഷം കടയൊഴിഞ്ഞു കഴിഞ്ഞും ഈ മെഷീൻ കിട്ടിയില്ല. അങ്ങനെ അവിടെ ചെന്ന് അന്വേഷിച്ചു, അപ്പോൾ അവിടെ അങ്ങനെ ഒരാളില്ല എന്നായിരുന്നു അറിഞ്ഞത്.
എന്നാൽ പിന്നീട് അത് തിരിച്ചു കിട്ടി പക്ഷെ മെഷീൻ ആയിട്ടല്ല പകരം പണമായി കിട്ടി. ആ മെഷീൻ ആർക്കോ ബാധ്യതയുണ്ടായിരുന്നത് കൊടുത്തു തീർത്തു. പിന്നെ എനിക്ക് അത് കിട്ടിയത് പണമായിട്ടാണ്. അങ്ങനെ നിൽക്കുന്ന അവസ്ഥയിലാണ് അംബികചേച്ചിയുടെ കുറച്ച് ബ്ലൌസ് തയ്യലിനായി കിട്ടിയത്. കുറച്ച് ബ്ലൌസ് ഞാൻ കട്ട് ചെയ്ത് കൊടുത്തു. വേറൊരാളെ തയ്ക്കാൻ ഏൽപ്പിച്ചു. രണ്ട് പ്രാവശ്യം വന്ന് തയ്യൽക്കൂലി പറയുന്നതിൽ കൂടുതൽ പണം തന്നു. ബാക്കി വാങ്ങാൻ നിന്നില്ല, ആളങ്ങ് തിരികെ പോയി. പിന്നീടൊരിക്കൽ വന്ന് പറഞ്ഞു. ഒരുപാട് തയ്ക്കാനുണ്ട്. ലോഡ്ജിലാണ് താമസം, മെഷീൻ ഒരെണ്ണം എനിക്ക് തയ്ക്കാൻ തന്നാൽ വാടക തരാം എന്ന് പറഞ്ഞു. അങ്ങനെ അംബികയുടെ തയ്യലും എന്റെ മെഷിനും അയാൾ കൊണ്ടുപോയി എന്നും ഇന്ദ്രൻസ് പറയുന്നു….
Leave a Reply