
കാവ്യയെ കുറിച്ച് പറയാൻ വാക്കുകളില്ല ! ആ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും ഒരുപാട് സന്തോഷമുണ്ട് ! ഇന്ദ്രൻസ് പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് ഇന്ദ്രൻസ്, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഏവരുടെയും പ്രിയങ്കരനുമാണ്. സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും ഏതൊരു ആളെയും തന്നിലേക്ക് അടിപികാൻ കഴിവുള്ള ആളുകൂടിയാണ് ഇന്ദ്രൻസ്. ഇന്ന് അദ്ദേഹം ലോകമറിയുന്ന കലാകാരനായിട്ടും ആ പഴയ സാധരണ മനുഷ്യൻ തന്നെയാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ ഏതൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയാലും അതിൽ പൊതുവെ വരുന്ന കമന്റുകളാണ്ന ന്മയുടെ പര്യായം, എന്തോ ചേട്ടനെ കാണുമ്പോൾ സംസാരം കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നും.
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നൊക്കെയാണ് കൂടുതൽ പേരും അഭിപ്രായം പറയുന്നത്. അത്തരത്തിൽ ഇപ്പോൾ ഇന്ദ്രൻസിന്റെ ഒരു വിഡിയോയാണ് വൈറൽ ആകുന്നത്. പ്രമുഖ നടിമാരെ കുറിച്ചാണ് അദ്ദേഹം പറയുന്നത് അതിൽ കാവ്യാ മാധവനെ കുറിച്ചാണ് ആദ്യം പറയുന്നത്, കാവ്യാ മാധവനെ നിങ്ങൾ കാണുന്നതിലും മുന്നേ എന്റെ ഓർമ ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രൻസ് പറഞ്ഞു തുടങ്ങുന്നത്. എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ബോബനും മോളിയും ഇല്ലേ, അത് വിജയകുമാർ എന്നൊരാൾ സിനിമയാക്കിയിരുന്നു. ആ കാർട്ടൂണിലെ കഥാപാത്രങ്ങൾ എല്ലാം ഉണ്ട്.

അതിലെ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ, ബോബൻ മോളി, അപ്പി ഹിപ്പി എന്നിങ്ങനെ കഥാപാത്രങ്ങൾ ഒക്കെയും ഉണ്ട്. അതിലെ അപ്പി ഹിപ്പി ഞാനായിരുന്നു, അതുപോലെ മോളിയായി എത്തിയത് കാവ്യാ മാധവൻ ആയിരുന്നു എന്ന് വലിയ ചിരിയോടെയായിരുന്നു അദ്ദേഹം പറയുന്നത്. പെറ്റിക്കോട്ടൊക്കെ ഇട്ടു, ഒരു പട്ടിയും ഒക്കെയായിട്ടാണ് കാവ്യയുടെ വരവ്. അതൊക്കെ നമ്മൾ കുറേ ആ ചിത്രം തീരുവോളം അതേ വേഷത്തിൽ തന്നെയാണ്. പക്ഷെ പിന്നത് റിലീസ് ആയിട്ടില്ല. അങ്ങനെയാണ് ഞാൻ ആദ്യമായി കാവ്യയെ കാണുന്നത് എന്നും ഇന്ദ്രൻസ് പറയുന്നു.
അതുപോലെ തന്നെ കനി കുസൃതി, മീന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരെ കുറിച്ചും ഇന്ദ്രൻസ് പറയുന്നുണ്ട്. മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം, ഉണ്ണി വാവാവോ എന്ന പാട്ടൊക്കെ ഉള്ള പടം ഇല്ലേ ആ ചിത്രത്തിന് വേണ്ടി മീനയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ചെയ്തത് താനായിരുന്നു എന്നാണ് ഇന്ദ്രൻസ് പറയുന്നത്. പിന്നെ കനി കുസൃതി അവർ എന്റെ മകളുടെ കൂടെ പഠിച്ചതാണ്, ആ സമയം തൊട്ട് വീട്ടിലൊക്കെ വന്നിട്ടുണ്ട്, പിന്നീട് ആ കുട്ടി വലിയ ണ്ടയൊക്കെ ആയേന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നിയെന്നും ഇന്ദ്രൻസ് പറയുന്നു.
അതോടൊപ്പം സംയുക്ത വർമ്മയെ ആദ്യമായിട്ടത് കാണുന്നത് രാജസേനൻ സാറിന്റെ ചിത്രത്തിൽ കൂടിയാണെന്നും അവരെ ഒരു നടിയായിട്ടാണ് കാണുന്നതെന്നും ഇന്ദ്രൻസ് പറയുന്നു. പിന്നെ ഗീതുവിനെ പല വേദികളിലും കാണാറുണ്ട്, ഒരുമിച്ച് ഒരു ചിത്രമേ ചെയ്തിട്ടുള്ളു എന്നും അദ്ദേഹം പറയുന്നു.
Leave a Reply