അ​ദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് എന്റെ വിഷമം ! ആ മനുഷ്യന്റെ കണ്ണുകൾ തോർന്നിട്ടില്ല. ഒന്നാമതെ അ​ദ്ദേഹം കുട്ടികളെപ്പോലെയാണ് ! ഇന്ദ്രൻസ് !

മലയാള സിനിമ രംഗത്ത് ഇന്ദ്രൻസ് ഇന്നും സജീവ സാന്നിധ്യമാണ്, തയ്യൽ തൊഴിലാളിയായി തുടക്കം കുറിച്ച ഇന്ദ്രൻസ് ഇന്ന് ദേശിയ തലത്തിൽ വരെ പുരസ്കാരങ്ങൾ ലഭിച്ച മികച്ച നടനായി ജൈത്ര യാത്ര തുടരുകയാണ്. നടൻ ഇന്ദ്രൻസിനോട് തനിക്കുള്ള കടപ്പാടിനിനെ കുറിച്ചും സ്നേഹത്തെ കുറിച്ചും സുരേഷ് ഗോപി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ആ വാക്കുകൾ ഇങ്ങനെ, ഇന്ദ്രൻസ് വസ്ത്ര അലങ്കാരകൻ ആയിരുന്നു. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി  ഇന്ദ്രൻസ് തുന്നിയ ഒരു മഞ്ഞ ഷിർട്ട് എനിക്ക് ഏറെ ഇഷ്ടപ്പെടുകയും അത് ഞാൻ ഇന്ദ്രൻസിനോട് ചോദിച്ച് വാങ്ങുകയായിരുന്നു.

എന്നാൽ എന്റെ എല്ലാമായിരുന്ന എന്റെ പൊന്നുമകൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. എന്റെ കുഞ്ഞിന് അപകടം സംഭവിച്ചു എന്നറിഞ്ഞിട്ടു, ഞാൻ ആ ആശുപത്രിയിലേക്ക് ഓടി ചെന്നു, അവസാനമായി എന്റെ കുഞ്ഞിന്റെ അരികിൽ നിൽക്കുമ്പോൾ ആ മഞ്ഞ ഷർട്ട് ആയിരുന്നു എന്റെ വേഷം, എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ..

ലക്ഷ്മിക്ക്, അന്തിയുറങ്ങാൻ അവസാനമായി, അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് നന്ദിയും സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാക്കുകൾക്ക് ഇന്ദ്രൻസിന്റെ മറുപടി ഇങ്ങനെ, ‘അ​ദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് നമ്മുടെ വേദന. ഇന്നും ആ മനുഷ്യന്റെ കണ്ണുകൾ തോർന്നിട്ടില്ല. ഒന്നാമതെ അ​ദ്ദേഹം കുട്ടികളെപ്പോലെയാണ്. ശരീരമൊക്കെ ഉണ്ടെന്നേയുള്ളു കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും എല്ലാം ചെയ്യും അദ്ദേഹത്തിന്, വളരെ നല്ലൊരു മനസുള്ള ആളാണ് സുരേഷ് ഗോപി എന്നും ഇന്ദ്രൻസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *