
ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ കഴിയില്ല ! അത് എന്റെ ഇമേജിനെ ബാധിക്കും ! പകരം ഇന്ദ്രജിത്താണെങ്കിൽ അഭിനയിക്കാം ! സംവിധായകൻ തുറന്ന് പറയുന്നു !
ഒരു സമയത്ത് ഒരു കൊമേഡിയനായ സിനിമയിൽ ഒതുക്കപ്പെടുകയും ശേഷം ഇതേ സിനിമ ലോകത്ത്ന് അഭിമാനിക്കാൻ കഴിയുന്ന വിധം വളർന്നു വന്ന കലാകാരനുമാണ് ഇന്ദ്രൻസ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനസിന് ഉടമ കൂടിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവും ഏവരെയും അതിശയപ്പെടുത്തുന്ന ഒന്നാണ്. ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ കൂടുതൽ പേരും സ്നേഹിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹത്തിലെ മനുഷ്യനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ലോകം അറിഞ്ഞ് അംഗീകരിച്ച ഒരു നടൻ കൂടിയാണ് ഇന്ദ്രൻസ്. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു. ശേഷം 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരാവും നേടിയ ആളാണ് അദ്ദേഹം…
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചിത്രത്തിന് നായികയെ കിട്ടാതിരുന്നതിനെ കുറിച്ച് പറയുകയാണ് ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ഇന്ദ്രൻസ് ചിത്രത്തിന്റെ സംവിധായകൻ ശരത്. ചാർളി ചാപ്ലിന്റെ വേഷം ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഇന്ദ്രൻസ് നായകനായ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് ആശാ ശരത്തിനെ ആയിരുന്നു. എന്നാൽ നായകൻ ഇന്ദ്രൻസ് ആണെന്ന് അറിഞ്ഞതോടെ ആശാ ശരത്ത് ആ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

അതിനു കാരണമായി അവർ പറഞ്ഞത്. ഇന്ദ്രൻസിന്റെ നായികയായി അഭിനയിച്ചാൽ അത് തന്റെ കരിയറിനെ ബാധിക്കും എന്നാണ്. ആ സമയത്ത് ആശാ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു. അതിനു ശേഷം സംവിധായകൻ നായികയായി പരിഗണിച്ചത് ലക്ഷ്മി ഗോപാല സ്വാമിയേ ആയിരുന്നു. എന്നാൽ ചിത്രത്തിൽ നായികയാകാം എന്ന് സമ്മതിച്ച അവർ ചിത്രത്തിനിന്റെ പൂജക്ക് എത്തുകയും അതിനു ശേഷം ചിത്രത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.
അതിനു കാരണമായി അവർ പറഞ്ഞത്, താൻ കരുതിയത് ഇന്ദ്രജിത്തിന്റെ നായികയായിട്ടാണ് ചിത്രത്തിൽ എന്നും, പക്ഷെ ഇതിപ്പോൾ ഇന്ദ്രൻസിന്റെ നായികയാണ് എന്ന് കരുതി ഇല്ലെന്നും ലക്ഷ്മി ഗോപാലസ്വാമി ചിത്രത്തിൽ നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ കാരണവും. ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ എങ്കിൽ താൻ നായികയാകാം എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. എന്നാൽ താരത്തിന്റെ ആ ആവിശ്യം അംഗീകരിക്കാം സംവിധായകനും തയാറായില്ല. ശേഷം നടി പ്രവീണയാണ് വളരെ സന്തോഷത്തോടെ ആ വേഷം ചെയ്തത് എന്നും സംവിധായകൻ പറയുന്നു…
എന്നാൽ സംവിധായകന്റെ ഈ തുറന്ന് പറച്ചിലിന് കമന്റുകളായി ആരാധകൻ പറയുന്നത്, ഇവരെല്ലാം കണ്ടു പഠിക്കേണ്ട ഒരു നടിയാണ് ഉർവശി എന്നാണ്. ഒരിക്കലും നായകനെ നോക്കി സിനിമ തിരഞ്ഞെടുക്കാത്ത ഇന്ത്യൻ സിനിമ തന്നെ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശി എന്നാണ് ആരാധകർ പറയുന്നത്.
Leave a Reply