ആ ശരീരമുണ്ടെന്നേ ഉള്ളു, കൊച്ചു കുട്ടികളുടെ മനസാണ് സുരേഷ് സാറിന് ! പെട്ടെന്ന് ദേഷ്യവും, സങ്കടവും വരുന്ന സ്വഭാവമാണ് അദ്ദേഹത്തിന് ! എന്നെ വിഷമിപ്പിക്കുന്നത് ആ ഒരു കാര്യമാണ് ! ഇന്ദ്രൻസ് !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായ സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്. സുരേഷ് ഗോപി ഇതിനുമുമ്പ് നടൻ ഇന്ദ്രൻസിനോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, തന്റെ ആദ്യ മകൾ ലക്ഷ്മി അന്ത്യ വിശ്രമം കൊള്ളുന്നത് ഇന്ദ്രൻസ് തന്ന വസ്ത്രത്തിലാണ് എന്ന കാരണം കൊണ്ടാണ് സുരേഷ് ഗോപി ഇന്ദ്രൻസിന്റെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.
അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ, ഇന്ദ്രൻസ് വസ്ത്ര അലങ്കാരകൻ ആയിരുന്നു. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് തുന്നിയ ഒരു മഞ്ഞ ഷിർട്ട് എനിക്ക് ഏറെ ഇഷ്ടപ്പെടുകയും അത് ഞാൻ ഇന്ദ്രൻസിനോട് ചോദിച്ച് വാങ്ങുകയായിരുന്നു.
അത് ഏറെ ഇഷ്ടമുള്ള ഒരു വസ്ത്രമായി കാണുകയായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.
എന്റെ കുഞ്ഞിന് അപകടം സംഭവിച്ചു എന്നറിഞ്ഞിട്ടു, ഞാൻ ആ ആശുപത്രിയിലേക്ക് ഓടി ചെന്നു, അവസാനമായി എന്റെ കുഞ്ഞിന്റെ അരികിൽ നിൽക്കുമ്പോൾ ആ മഞ്ഞ ഷർട്ട് ആയിരുന്നു എന്റെ വേഷം, എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് നന്ദിയും സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഈ വാക്കുകൾക്ക് ഇന്ദ്രൻസിന്റെ മറുപടി ഇങ്ങനെ, ‘അദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് നമ്മുടെ വേദന. ഇന്നും ആ മനുഷ്യന്റെ കണ്ണുകൾ തോർന്നിട്ടില്ല. ഒന്നാമതെ അദ്ദേഹം കുട്ടികളെപ്പോലെയാണ്. ശരീരമൊക്കെ ഉണ്ടെന്നേയുള്ളു കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും എല്ലാം ചെയ്യും അദ്ദേഹത്തിന്, വളരെ നല്ലൊരു മനസുള്ള ആളാണ് സുരേഷ് ഗോപി എന്നും ഇന്ദ്രൻസ് പറയുന്നു.
Leave a Reply