അയാൾ ഒരു നല്ല മനുഷ്യനാണ് ! ബി.ജെ.പിയാണോ എന്ന് നോക്കേണ്ട ആവശ്യമില്ല ! മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള ആ മനസ് തന്നെയല്ലേ വലുത് ! ആ വാക്കുകൾ !

മലയാള സിനിമ ലോകത്ത് തന്റേതായ ഒരു വ്യക്തിമുദ്രപതിപ്പിച്ച് ഈ ലോകത്തുനിന്നും മാഞ്ഞുപോയ അനുഗ്രഹീത കലാകാരനായിരുന്നു ഇന്നസെന്റ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ  കൂടിയായിരുന്ന അദ്ദേഹം മുമ്പൊരിക്കൽ ഒരു വേദിയിൽ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു ആ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ നല്ല മനുഷ്യനാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ സംഘടനക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ അയാള്‍ക്ക് അതിൽ നഷ്ടം വന്നു. പക്ഷേ അതിന് ശേഷം അമ്മയുടെ മീറ്റിംഗില്‍ നമ്മളിൽ പെട്ട ഒരാള്‍ തന്നെ സുരേഷ് ഗോപി പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു.

അത് സുരേഷിന് വലിയ നാണക്കേട് ഉണ്ടാക്കി, പിന്നീട് സുരേഷ് സ്വന്തം കൈയ്യില്‍ നിന്ന് ഈ കാശ് എടുത്ത് അമ്മയില്‍ നല്‍കി. അന്ന് ഞാൻ ‘അമ്മ സഘടനയുടെ ഒരു അംഗം മാത്രമായിരുന്നു. പക്ഷെ എനിക്ക് ഇക്കാര്യം അറിയാം. തുടര്‍ന്ന് താന്‍ അമ്മയുടെ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. എന്നാൽ ആ കാശ് ഇനി തനിക്ക് വേണ്ട എന്നും ആ തുക അന്ന് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. പക്ഷേ താന്‍ അതിന് സമ്മതിച്ചില്ല. കാരണം അത് സുരേഷിന്റെ പണമാണ് വളരെ നല്ല മനുഷ്യനാണ് എന്നുമാണ് ഇന്നസെന്റ്പറഞ്ഞിരുന്നത്.. മറ്റുള്ളവരെ സഹായിക്കാൻ അയാൾ കാണിക്കുന്ന ആ മനസ് അത് വളരെ വലുതാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *