‘ആ വേഷം ചെയ്യാനൊന്നും താന്‍ ആയിട്ടില്ല’ ! അവസരം ചോദിച്ചപ്പോൾ അതായിരുന്നു മറുപടി !! പഴയ ഓർമകളിൽ ഇർഷാദ്
വളരെ കുറഞ്ഞ സമയംകൊണ്ട് മലയാള മലയാള സിനിമയിൽ ത്നത്തേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഇർഷാദ്. ഇതിനോടകം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം വേഷങ്ങൾ മലയാള സിനിമയിൽ ചെയ്തിരുന്നു, ഇപ്പോൾ സിനിമ മോഹവുമായി പല ഷൂട്ടിംഗ് സീറ്റുകളിലും മറ്റും നടന്ന് ഒടുവിൽ ഒരു വേഷം ചെയ്യാനുള്ള അവസരത്തിയപ്പോൾ അത് നഷ്ടപ്പെട്ടതും അങ്ങനെ പല ഓർമകളും വളരെ രസകരമായി വിവരിക്കുന്ന ഒരു കുറിപ്പ് ഇപ്പോൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൾ പങ്കുവെച്ചിരിക്കുകയാണ്…
കുറിപ്പിൽ വപറയുന്നത് ഇങ്ങനെ.. അതിയായ സിനിമ മോഹം തലക്ക് പിടിച്ചു നടക്കുന്ന ഞാനതും എന്റെ കൂട്ടുകാരണനും അന്ന് തൊണ്ണൂറുകളുടെ പകുതിയാൻ കാലഘട്ടം. നാട്ടിൻ പുറത്തെ ഒരു സാധരണ പാർസൽ സര്‍വീസില്‍ മൂന്നക്ക ശമ്ബളം വാങ്ങിക്കുന്ന ക്ലര്‍ക്ക് ആണ് ഞാൻ. ഓഫീസ് വിട്ട് ഇറങ്ങുമ്ബോള്‍ സുഹൃത്ത് ബാബു കാത്ത് നില്‍ക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. ബോക്സ്ഓഫീസിൽ പൊട്ടിയ സിനിമകളുടെ കാരണം എന്താണെന്ന് കണ്ടുപിടിക്കലായിരുന്നു അന്ന് ഞങ്ങളുടെ പ്രധാന പരുപാടി…
ചെറിയ രീതിയിൽ ചില നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിരുന്നു, പാർട്ടിക്കാർക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങൾ എല്ലാത്തിലും സജീവമായിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും, പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. അന്നത്തെ ഒരു ശരാശരി ചെറുപ്പക്കാരന്റെ സ്വപ്നം ഒരു ഏറ്റവും വലിയ ജോലി ഗള്‍ഫ് കാരന്‍ ആവുക എന്നതാണ്… അവസാനം കളിച്ച നാടകം ‘ദ്വീപ് ‘ആയിരുന്നു.
ആ നാടകത്തിന്റെ ഓർമകളും അതിന്റെ റിഹേഴ്സലും, ആളും ആർപ്പുവിളികളായും എല്ലാം ഇപ്പോഴും മനോഹരമായ ഓർമ്മകൾ. അധികം വൈകാതെ ആളും അര്‍ത്ഥവുമില്ലാതെ ആ സാംസ്കാരിക കേന്ദ്രം ഒരോര്‍മ മാത്രമായി. എന്നിലെ സിനിമ ഭ്രാന്ത് മൂര്‍ച്ഛിച്ചു തുടങ്ങിയ സമയം കൂടിയായിരുന്നു ആ കാലം. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയില്‍ നിറഞ്ഞാടണം , ലോകം അറിയപ്പെടുന്നൊരു നടനാകണം.. പക്ഷെ എങ്ങനെ എന്ന ചോദ്യം അപ്പോഴും ബാക്കി….
ആ ഇടയ്ക്കാണ് ഗുരുവായൂരില്‍ 3 സിനിമകളുടെ ഷൂട്ടിങ് തുടങ്ങുന്നത്. ആദ്യത്തെ കണ്മണി, കെ. കെ ഹരിദാസിന്റെ കൊക്കരക്കോ, പി. ജി വിശ്വംഭരന്റെ പാര്‍വതിപരിണയം. മയിലാടുംകുന്ന് എന്ന സിനിമയുടെ സംവിധായകന്‍ S. ബാബു എന്റെ വളരെ അകന്ന ബന്ധുവാണ്. ആലോചിച്ചില്ല അദ്ദേഹത്തെ കാണാൻ വീട്ടില്‍ പോയി.കാരണം ആദ്യത്തെ കണ്മണിയുടെ സംവിധായകന്‍ രാജസേനന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു കേട്ടിട്ടിട്ടുണ്ട്. ഞാനെന്റെ ആഗ്രഹം അവതരിപ്പിച്ചു. അദ്ദേഹം രാജസേനന് ഒരു കത്ത് തന്നു.
അതുമായി അവിടെ ചെന്നപ്പോൾ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞല്ലോ അടുത്ത സിനിമ തുടങ്ങുന്നതിനു മുന്‍പ് ബന്ധപ്പെടു എന്ന് പറഞ്ഞു അദ്ദേഹം പോയി. എന്റെ സിനിമാമോഹം അറിയാവുന്ന കുന്നംകുളത്തെ ഒരു വ്യാപാരി ആയിരുന്നു ചെറുവത്തൂര്‍ വില്‍സണ്‍. അദ്ദേഹത്തിന്റെ പാര്‍സല്‍ എന്റെ ഓഫീസിൽ ആയിരുന്നു വരുന്നത് അംഗം എഅദ്ദേഹം വഴി പാർവതി പരിണയത്തിൽ K. S.E.B യിലെ ഓവര്‍സിയര്‍ ആയി ഒരു വേഷമുണ്ട്, നീ പോയി വിശ്വംഭരന്‍ സാറിനെ ഒന്ന് കാണാൻ പറഞ്ഞു..
വിശ്വംഭരന്‍ സാറിനെ കണ്ട് പെട്ടെന്ന് കാര്യം അവതരിപ്പിച്ചു. ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു ‘ആ വേഷം ചെയ്യാനൊന്നും താന്‍ ആയിട്ടില്ല ‘. എന്റെ മുഖം വായിച്ചു സഹതാപം തോന്നിയത് കൊണ്ടാകാം മുകേഷിന്റെ കൂടെ നാട്ടുകാരായി കുറച്ച് പേരുണ്ട് ലൊക്കേഷനിലേക്ക് വന്നാല്‍ അതിലൊരാളാക്കാം എന്നും പറഞ്ഞു അദ്ദേഹം വണ്ടിയില്‍ കയറി പോയി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്. കള്ളനായി അഭിനയിച്ച ഹരിശ്രീ അശോകന്‍ ചേട്ടനെ ഓടിച്ചിട്ട് പിടിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും ഓടി…
അങ്ങനെ അശോകേട്ടനോടൊപ്പം സിനിമയുടെ ഹരിശ്രീ കുറിച്ചു. പിന്നീടുള്ള കുറേ സീനുകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. കാലം കാത്ത് വച്ചിരിക്കുന്നതെന്തന്നറിയാതെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കുമ്ബോഴും ഓര്‍മ്മകളിലൂടെ ഒരുപാടുദൂരം സഞ്ചരിക്കാന്‍ ഇവിടെ ഈ ഫോട്ടോ ഒരു നിമിത്തമായിരുന്നു…. എന്നാണ് ആ കുറിപ്പിൽ അദ്ദേഹം പറയുന്നത്….
Leave a Reply