448 ഓളം സിനിമകളിൽ അഭിനയിച്ചു ! ഇനി മറ്റുള്ളവർക്ക് ബാത്യത ആകാതെ അങ്ങ് പോകണം എന്നാണ് എന്റെ പ്രാർത്ഥന ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ജനാർദ്ദനൻ !

മലയാള സിനിമ ലോകത്ത് പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭകളിൽ ഒരാളാണ് നടൻ ജനാർദ്ദനൻ. കോമഡി വേഷങ്ങളും, വില്ലൻ വേഷങ്ങളും എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തേളോയിച്ച ആളാണ് അദ്ദേഹം. 1946 മെയ് അഞ്ചിനു വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ എയർഫോഴ്സിൽ ചേർന്നു.

പക്ഷെ ഒരു വർഷത്തെ പരിശീലനം കഴിഞ്ഞ ശേഷം അദ്ദേഹം വ്യോമസേന വിട്ടു, ശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും ആ കോഴ്‌സും പൂർത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. ശേഷം പല ജോലികളിലും നിന്നെങ്കിലും അവിടെ ഒന്നും ഉറച്ചില്ല.

അഭിനയ മോഹം തലക്ക് പിടിക്കുകയും ശേഷം 1977 ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീടങ്ങോട്ട് അതൊരു വഴിത്തിരിവാകുകയായിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ചിത്രം ‘കടുവ’ അടക്കം 448 സിനിമകളില്‍ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴതാ അദ്ദേഹം തന്റെ കുടുംബ വിശേഷങ്ങൾ പറഞ്ഞതാണ് ഏറെ ശ്രദ്ധ നേടുന്നത്.ആ വാക്കുകൾ ഇങ്ങനെ.. എന്റെ കൗമാര കാലത്ത് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.

ഒരുപെണ്കുട്ടിയെ ഞാൻ ആഗതമായി ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ അവളുടെ ആ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. ആ ബന്ധത്തിൽ അവൾക്ക് ഒരു മകളും ഉണ്ടായിരുന്നു. എന്നാൽ അവളുടെ വിവാഹ ബന്ധം തകർന്നതോടെ മാനസികമായി ഒരുപാട് തകർന്നിരുന്നു. അങ്ങനെ അവളുടെ സമ്മതത്തോടെ ഞാൻ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കുന്നത്.

അവളോടൊപ്പം അവളുടെ മകളെയും ഞാൻ സ്വീകരിച്ചു. എന്റെ മകളെ പോലെ തന്നെ അവളെയും ഞാൻ വളർത്തി. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ ആ സന്തോഷത്തിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ എനിക്ക് സാധിച്ചില്ല. എനിക്ക് ഒരു കുഞ്ഞിനെ തന്നിട്ട് അവള്‍ എന്നെവിട്ട് പോയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.

എന്റെ ഇത്രയും നാളത്തെ എന്റെ സിനിമ ജീവിതത്തിൽ എനിക്ക് നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനി പറഞ്ഞ് ആരെയും വിഷമിപ്പിക്കാൻ ഞാൻ തയാറല്ല. എന്റെ ജീവിതം തീരാറായി. എന്നാൽ ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മ,രി,ക്ക,ണം എന്നത് മാത്രമാണ്, അതും ഒരു സ്മാൾ അടിച്ചോണ്ട് ഇരിക്കുമ്പോൾ അങ്ങ് പോകണം എന്നാണ് ആഗ്രഹം എന്നും ഏറെ രസകരമായി ജനാര്‍ദ്ദനന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *