ജയഭാരതിയും സത്താറും വിവാഹമോചിതര്‍ ആയിരുന്നില്ല ! ആ പിണക്കത്തിന് കാരണം ! ആര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടന്‍ സത്താറിന്റെ സഹോദരന്‍ !
മലയാള സിനിമയിലെ ഒരു കാലത്തെ മുൻ നിര നായികയായിരുന്നു നടി ജയഭാരതി. 1967 ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കകാലം ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടി പിന്നീട് നായികാ നിരയിലേക്ക് മാറുകയായിരുന്നു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുള്ള ആളുകൂടിയാണ് ജയഭാരതി. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ ആണ്. ജയഭാരതി ആദ്യം വിവാഹം ചെയ്തത്.നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ്. പക്ഷെ ആ ബന്ധം വേർപിരിയുകയും ശേഷം നടൻ സത്താറുമായി നടി വിവാഹിതയാകുകയും ഇവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു.
പക്ഷെ ആ ബദ്ധവും വേർപിരിഞ്ഞു എന്ന വാർത്തയാണ് നമ്മൾ കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയായിരുന്നില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മലയാള താരങ്ങള്‍ക്കിടയിലെ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹം ആയിരുന്നു ഇവരുടേത്. സത്താറും ജയഭാരതിയും മകൻ ജനിച്ച് ഏറെ നാളുകൾക്ക് ശേഷം വേർപിരിയുകയും, ശേഷം സത്താർ മറ്റൊരു വിവാഹം കഴികുയുമായിരുന്നു. എന്നാൽ ഇവർ വിവാഹ മോചിതർ ആയിരുന്നില്ല എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് സത്താറിന്റെ സഹോദരൻ . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… സത്താർ വളരെ നല്ലതുപോലെ ശരീരം കാത്ത് സൂക്ഷിക്കുന്ന ഒരാളാണ്. അത് മമ്മൂട്ടിയും ഇതിനു മുമ്പ് തുറന്ന് പറഞ്ഞിരുന്നു.
സത്താർ എന്നോട് ജയഭാരതിയെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ടോ പക്ഷേ, കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് ഞാനും സൂചിപ്പിച്ചു. അത് അയാൾക്ക് അതികം ഇഷ്ടപ്പെട്ടില്ല. അതിനു ശേഷം ഇതിനെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഒടുവിൽ പത്രത്തിൽ കൂടിയാണ് ഇവരുടെ വിവാഹ വാർത്ത ഞാൻ അറിയുന്നത്. ഗുരുവായൂരില്‍ വെച്ച് ഇരുവരുടെയും ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് രജിസ്റ്റര്‍ മ്യാരേജ് മാരേജ് നടന്നത്. ഞങ്ങളുടെ സഹോദരനല്ലേ അതുകൊണ്ട് പിണക്കം ഒരുപാട് നാൾ കാണിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞങ്ങൾ അവരെ തറവാട്ടിലർക്ക് വിളിപ്പിച്ചിരുന്നു. ശേഷം ഔദ്യോഗികമായി തന്നെ വിവാഹം ഞങ്ങള്‍ നടത്തി കൊടുത്തു.
ജയ ഭാരതി നല്ലൊരു കുടുംബിനി ആയിരുന്നു. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ചെന്നൈയില്‍ പോവുകയും ഭാരതിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ നല്ല പെരുമാറ്റവും ഇഷ്ടവുമാണ് അവർക്ക്, വീട്ടിൽ വന്നാലും അത് അങ്ങനെത്തന്നെയാണ്. മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ് സത്താറുമായി ഞങ്ങൾ ഇപ്പോഴും ബന്ധമുണ്ട്. അദ്ദേഹം ഇപ്പോൾ ലണ്ടനിലാണ്, അവിടെ സ്വന്തമായി ബിസിനെസ്സ് ചെയുന്നു. സിനിമയിലും സജീവമാണ്. ഉണ്ണിയുടെ വിവാഹത്തിന് ഞങ്ങൾ പോയിരുന്നു. സത്താറിന്റെ അവസാന സമയത്ത് അവർ അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരിന്നു. ഇവർ വിവാഹ മോചിതരാണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു. അവർ ഒരിക്കലും വിവാഹം ബന്ധം വേർപെടുത്തിയിട്ടില്ല, അവർക്കിടയിലെ ചെറിയ ഈഗോ പ്രശ്നങ്ങൾ കാരണം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഈ ഈഗോ പ്രശ്‌നം കാരണം ജയഭാരതി ചെന്നൈയില്‍ തന്നെയും സത്താര്‍ ഇവിടെയുമാണ് താമസിച്ചത്. രണ്ടാളും രണ്ടിടങ്ങളിലാണ് താമസിച്ചതെങ്കിലും സത്താർ ഇടയ്ക്ക് ചെന്നൈയിലേക്ക് പോകുമായിരുന്നു. മാനസികമായി സത്താറിന് അവരോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് താമസിക്കാനുള്ള ബുദ്ധിമുട്ട് കാരണം മാറി നില്‍ക്കുകയായിരുന്നു. പക്ഷെ അതൊരു മണ്ടത്തരം ആയിരുന്നു എന്ന് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഈഗോ ആണ് അവരുടെ മനോഹരമായ ബന്ധത്തെ വഷളാക്കിയത് എന്നും അദ്ദേഹം പറയുന്നു..
Leave a Reply