‘ജയൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു’ ! അതിനായി തയാറെടുപ്പുകൾ നടത്തിയിരുന്നു ! പക്ഷെ പിന്നീട് സംഭവിച്ചത് ! വെളിപ്പെടുത്തൽ !
ഇന്നും പകരം വെക്കാനില്ലാത്ത അഭിനയ മികവ്, ഓർമകളിൽ അങ്ങനെതന്നെ നിലകൊള്ളുന്ന അതുല്യ നടൻ. ജയൻ എന്ന പേര് പുതുതലമുറയിൽ പോലും ആവേശമാണ്. യഥാർഥ പേര് കൃഷ്ണൻ നായർ. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയാണ് ജയൻ.
അന്നത്തെ ആക്ഷൻ ഹീറോ ആയിരുന്നു ജയൻ, അദ്ദേഹത്തിന്റെ പല സൂപ്പർ ഹിറ്റ് ഡയലോഗുകളും ഇന്നും ഹിറ്റാണ്. വളരെ പേരുകേട്ട തറവാട്ടിലെ അച്ഛന്റെമകനാണ് കൃഷ്ണൻ നായർ എന്ന ജയൻ. കൊല്ലം തേവള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്,തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവായിരുന്ന മാധവവിലാസം വീട്ടിൽ മാധവൻപിള്ള. മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ആദ്യമൊക്കെ ചെറിയ വില്ലൻ വേഷങ്ങളായിരുന്നു, ജയന്റെ അമ്മാവന്റെ മകളായിരുന്നു നടി ജയഭാരതി. നടൻ ജോസ് പ്രകാഷാണ് ജയനെ സിനിമ ലോകത്തിന് പരിചയപെടുത്തിയത്. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോൾ ശാന്തിവിള ദിനേശ് തനറെ യുട്യൂബ് ചാനലിലൂടെ ജയനെ കുറിച്ചുള്ള പല അറിയാ കഥകളും തുറന്ന് പറഞ്ഞിരിക്കുകയാണ്. ജയനറെ മാതാപിതാക്കൾ കുഞ്ഞില്ലാതെ വിഷമിച്ച സമയത്ത് ഒരു സന്യാസി അവരോടു പറഞ്ഞു നിങ്ങൾ ഒരു ആൽമരം നട്ടാൽ നിങ്ങൾക് കുഞ്ഞ് ജനിക്കുമെന്ന്. അങ്ങനെ ജനിച്ച പുത്രനാണ് ജയൻ. അന്ന് ജയഭാരതി ആയിരുന്നു ജയനെ പല സിനിമകളിലേക്കും ശുപാർശ ചെയ്തിരുന്നത്.
ബേബി അണ്ണൻ എന്നായിരുന്നു ജയഭാരതി ജയനെ വിളിച്ചിരുന്നത്. അന്ന് ജയൻ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം 75000 രൂപ ആയിരുന്നു. ഇതിൽ 25000 രൂപ ആണ് അഡ്വാൻസ് ആയി വാങ്ങുന്നത്. എന്നാൽ ആ പണം എറണാകുളത്ത് ഉള്ള നടിയും ഒരു അച്ചായനും കൂടി ആണ് വാങ്ങുന്നത്. പിൽക്കാലത്തിൽ ആ നടി ആ പൈസ കൊണ്ട് കുറച്ചു സിനിമകൾ ഒക്കെ നിർമ്മിച്ചിരുന്നുയെങ്കിലും എങ്ങും എത്തിയില്ല, കാരണം ശാപം കിട്ടിയ കാശായിരുന്നു അത്. ആ മനുഷ്യൻ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശാണ് അത്, ഡ്യൂപ്പുകൾ ഇല്ലാതെയാണ് ഓരോ സാഹസിക രംഗങ്ങളും ചെയ്യുന്നത്, അങ്ങനെ ആ പാവം കഷ്ടപ്പെട്ട കാശ് മുഴുവൻ ആ നടിയുടെ കയ്യിലായി. അത് കൂടാതെ ജയൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. മദ്രാസിൽ എഴുപത്തിയയ്യായിരം രൂപ മുടക്കി ഒരു സ്ഥലം വാങ്ങിയിരുന്നു. അവിടെ ഒരു വീട് വെച്ച് അമ്മയെ ഒപ്പം താമസിപ്പിണം കുടുംബമായി കഴിയണം എന്നെല്ലാം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരുപാട് പണം ആ മനുഷ്യന്റെ കയ്യിൽ നിന്നും പോയിട്ടുണ്ട് എന്നും ശാന്തിവിള ദിനേശ് പറയുന്നു…
Leave a Reply