ആ പാവം കിട്ടുന്നത് മുഴുവൻ പാവങ്ങൾക്ക് കൊടുക്കുകയാണ് ! സ്വന്തം മോള്‍ക്ക് വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല ! ജയറാം പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതകൾ ആരാധകരുള്ള കോംബോ ആണ് ജയറാം സുരേഷ് ഗോപി. സമ്മർ ഇൻ ബതിലഹേം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് എക്കാലവും ഈ ജോഡികളെ മലയാളികൾ ആരാധിക്കാൻ. ഇപ്പോഴിതാ ജയറാം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കൊണ്ട് മകളുടെ വിവാഹത്തിന് വേണ്ടി സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണെന്ന് ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം സംസാരിച്ചത്. ഈ മാസം 17ന് ആണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.

ജയറാമിന്റെ ആ വാക്കുകൾ ഇങ്ങനെ, ”ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ഇതിന് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി എന്നാണ് ജയറാമിന്റെ വാക്കുകള്‍.

സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങൾ കുറിച്ച് എന്നും വാർത്തകൾ വരാറുണ്ട്, അതുപോലെ, ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. സുരേഷ് ഗോപി ഇപ്പോൾ മകളുടെ വിവാഹ ഒരുക്കങ്ങളിലാണ്. ജനുവരി 17 നാണ് മകളുടെ വിവാഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *