പിണങ്ങി ഇരുന്ന ഞാനും ജയറാമും ഒന്നിച്ചതിനു കാരണം സുരേഷ് ഗോപിയാണ് ! ആ സംഭവം ഇനങ്ങനെയാണ് ! ആ ഹിറ്റ് ചിത്രത്തിൽ ഇന്നസെന്റ് അഭിനയിക്കാതിരുന്നത് നന്നായി എന്നും രാജസേനൻ പറയുന്നു !
മലയാളത്തിലെ ഏറ്റവു മുൻ നിര സംവിധയകരിൽ ഒരാളാണ് രാജസേനൻ. ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പല തുറന്ന് പറച്ചിലുകളും നടത്തിയിരിക്കുകയാണ്, അതിൽ പ്രധാന കാര്യം അദ്ദേഹം താനും ജയറാമും തമ്മിൽ ഉണ്ടായിരുന്ന പിണക്കാതെ കുറിച്ചാണ്, പതിനാറു സിനിമകള്‍ ചെയ്ത ഈ കൂട്ടുകെട്ട് ഒരു കാലത്തെ ഹിറ്റ് ടീമായിരുന്നു ജയറാമും രാജസേനനും. ആ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മേലേപ്പറമ്പിൽ ആൺവീട് ഇന്നും കുടുംബ പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. ഇവർ ഒരുമിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം കനകസിംഹാസനം ആണെകിലും അതിനു തൊട്ടു മുമ്പ് റിലീസ് ചെയ്ത ചിത്രം മധുചന്ദ്ര ലേഖക്ക് തൊട്ട് മുമ്പ് കുറച്ചു നാള്‍ തങ്ങൾ പിണക്കിതായിരുന്നു എന്നുംരാജ സേനൻ പറയുന്നു.
പക്ഷെ ആ പിണക്കം തീർത്തത് സുരേഷ് ഗോപി ആണെന്നും അദ്ദേഹം പറയുന്നു, ഒരുദിവസം സുരേഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നിങ്ങള്‍ തമ്മിൽ എന്തിനാണ് ഇങ്ങനെ പിണങ്ങി അകന്നു ഇരിക്കുന്നത്. നിങ്ങള്‍ ഒന്നിച്ചാല്‍ ഇനിയും നല്ല ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും അതുകൊണ്ട് നിങ്ങളുടെ കൂട്ടുകെട്ടില്‍ സിനിമകള്‍ വരണമെന്നും ഇത് ഉടനെ അവസാനിപ്പിക്കണം എന്നും സുരേഷ് ആവശ്യപ്പെട്ടു . അങ്ങനെ ഒരു ദിവസം ജയറാം എന്നെ വിളിക്കുന്നു. സുരേഷ് പറഞ്ഞു സ്വാമിയുടെ കയ്യില്‍ ഒരു കഥയുണ്ടെന്ന്. എന്നെ സ്വാമി എന്നാണ് ജയറാം വിളിക്കുന്നത്. ഞാനും തിരിച്ചു അങ്ങനെയാണ്. ഞങ്ങളുടെ സൗഹൃദം വളരെ വ്യത്യസ്തമായ രീതിയിലുള്ളതായിരുന്നു. ‘ടാ’ ‘പോടാ’ ‘നീ’ എന്നോ ഒന്നും ഞങ്ങള്‍ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ലായിരുന്നു.
അപ്പോൾ ഞാനാ ജയറാമിനോട് പറഞ്ഞു സുരേഷ് പറഞ്ഞിട്ട് വേണോ എന്റെ കയ്യില്‍ കഥയുണ്ടെന്ന് ജയറാം അറിയാന്‍ നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലായിരുന്നല്ലോ എന്നൊക്കെ. എന്നാല്‍ നമുക്ക് ഒന്നിച്ചു ഒരു സിനിമ ചെയ്യാം ഉടനെ ജയറാമിന്റെ മറുപടി വന്നു. അങ്ങനെയാണ് മധു ചന്ദ്ര ലേഖ എന്ന സിനിമ സംഭവിക്കുന്നത്. രാജസേനന്‍ പറയുന്നു. കൂടാതെ ആ സൂപ്പർ ഹിറ്റ് ചിത്രമായ മേലെ പറമ്പിൽ ആണ്‍വീട് എന്ന ചിത്രത്തിൽ ഇന്നസെന്റിന് പകരം വന്ന നടനെ കുറിച്ചും അദ്ദേഹം പറയുന്നു.
ജനാര്‍ദ്ദനന്‍ ചേട്ടന്‍ ആദ്യം കാസ്റ്റിംഗ് ലിസ്റ്റില്‍ ഇല്ലായിരുന്നു എന്ന് രാജസേനന്‍ പറയുന്നു. ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഇന്നസെന്റ് ആയിരുന്നു. പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ തങ്ങളുടെ സിനിമയില്‍ ഇന്നസെന്‌റിന് അഭിനയിക്കാൻ കഴിഞ്ഞില്ല.
പക്ഷെ സിനിമ ഇറങ്ങിയപ്പോൾ അത് നന്നായി എന്നും തോന്നി, കാരണം ഇന്നസെന്റ് ചേട്ടന്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ അങ്ങനെയൊരു സ്ലാംഗ് വന്നാല്‍ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത് മാത്രം അതില്‍ വേറിട്ട് നില്‍ക്കും. അതുകൊണ്ട് ജനാര്‍ദ്ദനന്‍ ചേട്ടന്റെ കാസ്റ്റിംഗ് പെര്‍ഫെക്റ്റ് ആണെന്ന് തോന്നി എന്നും അദ്ദേഹം പറയുന്നു.
Leave a Reply