
ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാനന്ന് ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത് ! ഞാൻ യേശുവിനെ നേരിൽ കണ്ടു ! മതം മാറിയതിനെ കുറിച്ച് നടി ജയസുധ !
ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ മുൻ നിര നായികയായി തിളങ്ങിയ ആളാണ് നടി ജയസുധ, ഇഷ്ടം എന്ന സിനിമയിൽ കൂടി അവർ ഏവർക്കും സുപരിചിതയാണെങ്കിലും 1993 ൽ മമ്മൂട്ടിയുടെ സരോവരം എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഒരു നടി എന്നതിലുപരി അവർ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായത്കൊണ്ട് തന്നെ അവർ മുൻ എം എൽ എ യും എം പി യും എല്ലാമായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും ജയസുധ കഴിഞ്ഞ വർഷം ബിജെപിൽ ചേർന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ജയസുധ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.
എന്നാൽ നടി ഹിന്ദു മതത്തിൽ നിന്നും മാറി 2001ല്‍ നടി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജയസുധ. അവരുടെ വാക്കുകൾ ഇങ്ങനെ, ഭര്‍ത്താവ് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍ ഞാന്‍ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു.

പക്ഷെ തന്റെ ഭർത്താവിന്റെ അമിത നിർബന്ധം കാരണം ജെറ്റ് സ്‌കീയില്‍ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ കടലില്‍ കുറച്ച് ദൂരം പോയപ്പോഴേക്കും ബാലന്‍സ് നഷ്ടപ്പെട്ട് ഞാന്‍ വെള്ളത്തില്‍ വീണു. കടലില്‍ വീണപ്പോഴെ ജീവിതം അവസാനിച്ചു എന്നാണ് ഞാന്‍ മനസില്‍ കരുതിയത്. പെട്ടന്ന് അലറി വിളിച്ചു. ആ സമയം ഞാന്‍ കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്. കാരണം അതാണ് എനിക്ക് അറിയാവുന്നത്.
പക്ഷെ ആ നിമിഷം ഞാൻ പോലുമറിയാതെ ഞാന്‍ ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളും കണ്ടു. സൂര്യകിരണങ്ങള്‍ക്ക് പിന്നില്‍ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍, ഒരു ദിവ്യമായ സമാധാനബോധം എന്നെ കീഴ്‌പ്പെടുത്തി. 25 വര്‍ഷം മുമ്പുള്ള ആ അനുഭവത്തിന് ശേഷം യേശു യഥാര്‍ത്ഥമാണെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് മതപരിവര്‍ത്തനത്തിന് വീട്ടുകാരെ ബോധ്യപ്പെടുത്തിയത് എന്നാണ് ജയസുധ പറയുന്നത്.
Leave a Reply