മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് ! മാസ്സ് മറുപടിയുമായി ജയസൂര്യ ! കൈയ്യടിച്ച് മലയാളികൾ !

വീണ്ടും വലിയൊരു മഴക്കാലത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം, പലയിടങ്ങളിലും ശ്കതമായ മഴയെ തുടർന്ന് ഗതാഗതവും ജനജീവിതവും ദുരിതത്തിലാവുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്, അതിൽ കേരളത്തെ മോശം റോഡുകളെ പരിഹസിച്ചുള്ള വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് മാതൃകയുള്ള റോഡ് എന്ന ഓഡിയോക്ക് ഓപ്പണമാണ് വിഡിയോകൾ ശ്രദ്ധ നേടുന്നത്.

അതുപോലെ മുമ്പൊരിക്കൽ കേരളത്തിലെ മോശം റോഡുകളെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇരുന്ന അതെ വേദിയിൽ തന്നെ വിമർശിച്ച വിഡിയോയും ഇപ്പോൾ ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ്.  ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിന്റെ സാനിധ്യത്തിൽ തന്നെയാണ് ജയസൂര്യ പറഞ്ഞത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോള്‍ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹു. എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു.

എന്നാൽ മന്ത്രി മുഹമ്മദ് റിയാസിനുള്ള മറുപടി എന്നപോലെ ജയസൂര്യ പറഞ്ഞത് ഇങ്ങനെ, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

എല്ലാ പ്രവിശ്യത്തെപോലെയും ഒഴിവുകെഴിവുകളും അതുപോലെ ഒരുപാട് മറ്റു കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് ഇപ്പോഴും കൈയ്യടികളാണ് കമന്റുകളായി ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *