
മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഒരു ജന്മപുണ്യം…! 12 വർഷത്തിൽ ഒരിക്കലാണ് കുംഭമേള സംഭവിക്കുക ! അനുഭവം പറഞ്ഞ് ജയസൂര്യ !
കഴിഞ്ഞ ദിവസം നടൻ ജയസൂര്യ മഹാകുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ച് മനോരമക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്, ആ വാക്കുകൾ ഇങ്ങനെ, ഞാൻ ആദ്യമായാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് കുംഭമേള സംഭവിക്കുക. ഇതിനെ അമൃത കുംഭമേളനം എന്നാണ് പറയുക. ചുരുക്കി കുംഭമേള എന്ന് വിളിക്കുന്നതാണ്. അതുകൊണ്ടാണ് ഇവിടെ സ്നാനം ചെയ്യുന്നതിനെ അമൃത സ്നാനം എന്ന് വിളിക്കുന്നത്.
ഇത് 12 വർഷത്തിലൊരിക്കൽ നടക്കുന്നത് പൂർണ കുംഭമേളയാണ്, അത്തരം പന്ത്രണ്ട് പൂർണ കുംഭമേള ചേരുന്നതാണ് ഒരു മഹാകുംഭമേള. അത് 144 വർഷത്തിലൊരിക്കലാണ് സംഭവിക്കുക. അതാണ് ഇപ്പോൾ നടക്കുന്നത് അതുകൊണ്ടാണ് അതിന് ഇത്രമാത്രം വിശേഷവും. മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയുന്നത് ആയുഷ്കാലത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അതിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് സന്യാസവര്യന്മാരും ഋഷീശ്വരൻമാരും നാനാതരത്തിലെ സാധനാ സമ്പ്രദായങ്ങളിൽപെട്ട സന്യാസശ്രേഷ്ഠൻമാരും പിന്നെ ലോകമെമ്പാടുമുള്ള വിശ്വാസികളും ഒന്നുചേരുന്ന ഒരു സ്ഥലമാണിത്.

വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് അവിടെ, അവിടെ പോകാൻ സാധിക്കുന്നത് ഒരു അത്യപൂർവ ഭാഗ്യമാണ്. അതിന് എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല, നമ്മൾ വിചാരിച്ചതുകൊണ്ടു മാത്രം അവിടെ പോകാൻ പറ്റി എന്ന് വരില്ല. മുത്തശ്ശിമാരൊക്കെ പറയുന്നതുപോലെ അവിടെ പോകണമെങ്കിൽ അവിടെ നിന്നുള്ള വിളി വരണം. ഒരു പുണ്യസ്ഥലത്തേക്കും നമ്മുടെ ഉന്നതി കൊണ്ട് എത്തിച്ചേരാൻ പറ്റില്ല. അഹം മാറ്റി വച്ച് അവിടെ നിന്നുള്ള വിളി വരുമ്പോൾ മാത്രമേ പോകാൻ പറ്റൂ. അത്തരമൊരു വിളി എനിക്കും കിട്ടി അതുകൊണ്ടു മാത്രം കുടുംബത്തോടൊപ്പം ഇവിടെ എത്തിച്ചേർന്ന് എല്ലാം കാണാനും പുണ്യസ്നാനം ചെയ്യാനും കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ഒരു മഹാകുംഭമേള 144 വർഷങ്ങൾക്ക് ശേഷം മാത്രമേ സംഭവിക്കൂ, അങ്ങനെയൊരു മഹാദ്ഭുതത്തിൽ പങ്കെടുക്കാൻ ഈ ജന്മത്തിൽ ഇപ്പോൾ മാത്രമേ പറ്റൂ.
എന്റെ കടുംബത്തോടൊപ്പം, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവിടെ പോയി ആ മഹാദ്ഭുതം നേരിട്ട് കണ്ടനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഇത്രയധികം ആളുകളെ ഒരുമിച്ച് എങ്ങനെ അവിടെ ഉൾക്കൊള്ളാൻ പറ്റുന്നു എന്നതൊക്കെ ഭയങ്കര അദ്ഭുതമാണ്, പുണ്യമാണ്.. അത് അവിടെ വന്നുകണ്ടാലെ മനസിലാകൂ. അതൊരു വല്ലാത്ത അനുഭവമായിരുന്നു.. എന്നാണ് ജയസൂര്യ പറയുന്നത്.
Leave a Reply