
‘പപ്പയായി ജയസൂര്യ വരുന്നതിൽ സന്തോഷം’ ! കഥ പൂർത്തിയായി ! ആ സന്തോഷ വാർത്ത പങ്കുവെച്ച് സത്യന്റെ മകൻ !
മലയാള സിനിമ ലോകത്ത് എക്കാലവും വാഴ്ത്തപ്പെടുന്ന അനുഗ്രഹീത നടനാണ് സത്യൻ എന്ന മാനുവേൽ സത്യനേശൻ. അദ്ദേഹം ഒരു നടൻ എന്നതിലുപരി അധ്യാപകനായും അതുപോലെ പട്ടാളക്കാരനായും പോലീസ് ഉദ്യോഗസ്ഥനെയും എല്ലാം സേവനം അനുഷ്ഠിച്ച ശേഷമാണ് സിനിമ രംഗത്ത് എത്തിയത്. വേറിട്ട അഭിനയ ശൈലി കൊണ്ട് ഏവരെയും ആകർഷിച്ച് അദ്ദേഹം മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ്. അദ്ദേഹത്തിന് മൂന്ന് ആൺമക്കൾ ആയിരുന്നു. പക്ഷെ അവർക്ക് കാഴ്ചക്ക് കാര്യമായ തകരാറുകൾ ഉണ്ടായിരുന്നു.
മൂത്ത മകൻ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു. ബാക്കി രണ്ടു മക്കളും കാഴ്ച്ചയിൽ തകരാറുകൾ ഉണ്ടെങ്കിലും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇവർ തിരുവനന്തപുറത്താണ് താമസം. പാളയം എൽ എം എസ് പള്ളിയിലാണ് സത്യൻ മാഷിന്റെ സ്മൃതി കുടീരം. അച്ഛനെപ്പോലെ തന്നെ കലാപരമായി ഏറെ മുന്നിലായിരുന്നു. മനോഹമായി പാടുമായിരുന്നു. ഇവരുടെ മക്കളും കൊച്ചുമക്കളും കാലാരംഗത്ത് കഴിവുള്ളവർ ആണ്. കൂടാതെ അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ മലയാളത്തിൽ അഞ്ചു സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോൾ കാഴ്ചക്ക് കാര്യമായ പ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുണ്ട്.
2019 ൽ സത്യൻ മാഷിന്റെ ഓർമദിവസം വളരെ സന്തോഷകരമായ ഒരു വാർത്ത ജയസൂര്യ പങ്കുവെച്ചിരുന്നു. സത്യൻ മാഷിന്റെ ജീവിതം വെള്ളിത്തിരയിൽ എത്താൻ പോകുന്നു.. സത്യൻ മാഷിന്റെ വേഷത്തിൽ ജയസൂര്യയാണ് എത്തുന്നത്. നവാഗതനതായ ‘രതീഷ് രഘു നന്ദന്’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കാം എന്നും അന്ന് ജയസൂര്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സ,ത്യൻ മാഷിന്റെ മകൻ സതീഷ് സത്യൻ നൽകിയ ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെ കുറിച്ചും തന്റെ അച്ഛന്റെ ഓർമകളെ കുറിച്ചും പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് കഥ ഏകദേശം പൂർത്തിയയായി. പപ്പയായി ജയസൂര്യ വരുന്നതിൽ സന്തോഷമുണ്ട്, ഞങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അവർ ചോദിച്ച് മനസിലാക്കിയിരുന്നു എന്നും, അത് ഉടൻ സിനിമ ആകാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. അതുപോലെ മക്കളുടെ വിദ്യാഭ്യാസത്തിലും വളർച്ചയുടെ കാര്യത്തിലും എല്ലാം ഇടപ്പെട്ടിരുന്ന മികച്ച ഒരു കുടുംബനാഥൻ കൂടിയായിരുന്നു അദ്ദേഹം.
എല്ലാ നിലയിലും അദ്ദേഹത്തിന് നൂറ് മാർക്കാണ്, പ്രത്യേകിച്ചും അച്ഛൻ എന്ന നിലയിൽ… വീട്ടിൽ ഉള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഞങ്ങളെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. മ്യൂസിയത്തിലും ബീച്ചിലുമൊക്കെയാണ് പോകാറുള്ളത്. രാവിലെ ഏഴ് മണിക്കാണ് ഷൂട്ടിംഗ് എങ്ങിൽ 6:30തിന് തന്നെ ലൊക്കേഷനിൽ എത്തുന്നയാളാണ് പപ്പ. ഇന്നും ലൊക്കേഷനുകളിൽ പപ്പയുടെ കൃത്യനിഷ്ഠയുടെ കാര്യത്തെ പറ്റി പലരും പറയാറുണ്ട്. താൻ കാരണം ആരും കാത്തിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബദ്ധം ഉണ്ടായിരുന്നു.
എന്നാൽ അതേ സമയം അദ്ദേഹം പറയുന്ന മറ്റൊരു കാര്യം.. എല്ലാ കാലത്തും മ,ലയാള സി,നിമയില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടിട്ടുള്ള കലാകാരനാണ് പപ്പ. പക്ഷെ വേണ്ടത്ര പരിഗണന അദ്ദേഹത്തിന് കിട്ടിയിട്ടില്ല. സർക്കാർ ആദ്യ കാലത്ത് മികച്ച നടനുള്ള അവാർഡ് കൊടുത്തിരുന്നത് സത്യൻ അവാർഡ് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. എന്നാൽ പിന്നീട് അത് എടുത്ത് കളഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുമ്പോഴും വേണ്ടത്ര അംഗീകാരങ്ങൾ ഇനിയും ലഭിച്ചിട്ടില്ലാ, സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പപ്പയുടെ ജന്മദിനാഘോഷവും അനുസ്മരണവും സംഘടിപ്പിക്കാറുണ്ട് എന്നും സതീഷ് സത്യൻ പറയുന്നു….
Leave a Reply