
എനിക്ക് രഷ്ട്രീയമില്ല ! ഒരു കലാകാരന്റെ കണ്ണില്‍ എല്ലാവരും ഒരുപോലെ ! ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ല ! ജയസൂര്യ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ജയസൂര്യ, ഇപ്പോൾ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കത്തനാർ എന്ന സിനിമയുടെ തിരക്കിലാണ് ജയസൂര്യ. ഒരു നടൻ എന്നതിനപ്പുറം തന്റെ അഭിപ്രയങ്ങൾ തുറന്ന് പറയാൻ മനസ് കാണിക്കുന്ന ജയസൂര്യ അതിന്റെ പേരിൽ തന്നെ ഏറെ വിമർശനം നേരിടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ അടുത്തിടെ കർഷകർക്ക് വേണ്ടി സംസാരിച്ച ജയസൂര്യയെ മന്ത്രി അടക്കമുള്ളവർ വിമർശിച്ചിരുന്നു.
അതുപോലെ ഗണപതി മിത്താണ് എന്ന സ്പീക്കറുടെ വാക്കുകൾക്ക് എതിരെയും ജയസൂര്യ പ്രതികരിച്ചിരുന്നു, എന്നാൽ ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ജയസൂര്യ. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബി ജെ പിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്.

ഒരു കലാകാരൻ എന്നാൽ അവൻ ജാതിക്കും മതത്തിനുമപ്പുറമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറയുന്നു. കർഷകർക്ക് വേണ്ടി മുമ്പ് സംസാരിച്ച ജയസൂര്യയെ കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്ന ചില പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പ്രതികരിക്കുന്നില്ല എന്ന് പ്രതിഷേധിച്ചാണ് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് വന്നത്.
ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്റെയും ചിത്രങ്ങൾ ഒപ്പം ‘ഇവർക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കിൽ കർഷകർക്ക് വേണ്ടി സംസാരിക്കുമായിരുന്നു, പാവം ഇപ്പോൾ അദ്ദേഹത്തിന് സംസാര ശേഷിയില്ല എന്നൊക്കെയായിരുന്നു വാക്കുകൾ. റോഡ് മോശമാണ്, മികച്ച റോഡുകൾ ജനങ്ങളുടെ അവകാശമാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിൽ ഇരുത്തി തന്നെ വിമര്‍ശിച്ചിട്ടുള്ള ജയസൂര്യ, കർഷകരുടെ കിട്ടാനുള്ള തുക എത്രയും വേഗം കൊടുത്തുതീർക്കണം എന്നും അവസ്ഥ ഇതാണെങ്കിൽ ചെറുപ്പക്കാർ എങ്ങനെ കാർഷിക രംഗത്തേക്ക് കടന്നു വരുമെന്ന് കൃഷി മന്ത്രിയെ വേദിയിൽ വെച്ചുതന്നെ വിമർശിച്ച ജയസൂര്യക്ക് വലിയ ജനപിന്തുണയായിരുന്നു ലഭിച്ചത്..
Leave a Reply