
മുഴു പട്ടിണിയിലാണ് ! മകളുടെ പേരിൽ പിരിച്ചു കിട്ടിയ പണം അവർ ഇപ്പോൾ എനിക്ക് തരുന്നില്ല !
ഒരു സമയത്ത് കേരളം കണ്ട ഏറ്റവും വിഷമമേറിയ വാർത്തകളിൽ ഒന്നായിരുന്നു പെരുമ്പാവൂരിൽ നടന്ന ജിഷ എന്ന പെൺകുട്ടിയുടെ കൊ,ല,പാ,തകം. അന്യ സംസ്ഥാന തൊഴിലാളി കൊ,ല,പ്പെ,ടു,ത്തി,യ ജിഷയുടെ അമ്മ രാജേശ്വരി ഇന്ന് മലയാളികൾക്ക് ഏറെ പരിചിതയാണ്. ജിഷയുടെ വിയോഗത്തിൽ തകർന്ന് പോയ രാജേശ്വരിക്ക് ലോകമെങ്ങുനിന്നും ധനസഹായം ലഭിച്ചിരുന്നു, അതിനു ശേഷം രാജേശ്വരിയുടെ ജീവിതം നമ്മൾ ഏവരും കണ്ടതാണ്. രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം ലഭിച്ചതോടെ അവർ ജീവിച്ച ആഡംബര ജീവിത രീതി അന്ന് വലിയ വാർത്താ പ്രാധാന്യം നേടുകയും, ആ കാരണത്താൽ തന്നെ അവർ ഏറെ വിമർശനം നേരിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇപ്പോഴിതാ അവർ വീണ്ടും പുതിയ പരാതിയുമായി എത്തിയിരിക്കുകയാണ്. തന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണെന്നും, മകളുടെ പേരിൽ പിരിച്ച പണം തരുന്നില്ലെന്നും, അവർ ആരോപിച്ചു. ആലുവയിൽ റോഡ് ഗതാഗതം ഏറ്റെടുത്തതിന് പിന്നാലെയാണ് അവർ ആരോപണവുമായി രംഗത്തെത്തിയത്. വർഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകൾ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യിൽ കാശൊന്നുമില്ല. മൂത്ത മകളും ഭർത്താവും വേറെയാണ് താമസം.

അതുമാത്രമല്ല തനിക്ക് മകളുടെ പേരിൽ സർക്കാർ പണിതു നൽകിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തി എന്നും ഇവർ ആരോപിക്കുന്നു. മകൾ കൊ,ല്ല,പ്പെ,ട്ട,തു വലിയ വാർത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകൾക്കു റവന്യു വകുപ്പിൽ ജോലി നൽകി. ഈ മകൾ അമ്മയെ നോക്കുന്നില്ല എന്ന പരാതിയുമുണ്ട്. അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമെല്ലാം തീർന്നുവെന്നും അന്നു തങ്ങളുടെ പേരിൽ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറയുന്നുണ്ട്.
അതുപോലെ അടുത്ത കാലത്ത് സീരിയൽ പിടിക്കാൻ എന്ന പേരിൽ ലക്ഷങ്ങൾ നഷ്ടമായെന്നും ഇവർ പറഞ്ഞിരുന്നു, അതുപോലെ തന്റെ മകളുടെ കഥ ഒരു സിനിമയാകണം, അതിൽ മമ്മൂട്ടിയും വേണം, മമ്മൂട്ടിയോടൊപ്പം എനിക്കും അഭിനയിക്കണം എന്നും രാജേശ്വരി ആവിശ്യപെട്ടിരുന്നു. അതുപോലെ തന്റെ മകളുടെ കേസ് മമ്മൂട്ടി സാർ തെളിയിക്കണം. സത്യം തെളിയിക്കാന് മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് ഞാൻ മമ്മൂട്ടിയെ കാത്തിരിക്കുന്നത് എന്നും രാജേശ്വരി പറഞ്ഞിരുന്നു.
Leave a Reply