രാജേശ്വരി ആഗ്രഹിച്ചത് പോലെ തന്നെ ജിഷയുടെ കഥ സിനിമ ആകുന്നു ! മമ്മൂട്ടിയെ കുറിച്ച് അന്ന് പറയാൻ ഒരു കാരണമുണ്ട് ! രാജേശ്വരി പറയുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വളരെ ദാരുണമായ ഒരു സമഭാവമായിരുന്നു പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടിയുടെ കൊ,ല,പാ,തകം. ഇന്നും അതൊരു നൊമ്പരമായി ഏവരുടെയും മനസ്സിൽ നിലനിൽക്കുന്നു. ജിഷയുടെ അമ്മ രാജേശ്വരി ഇന്ന് മലയാളികൾക്ക് ഏറെ പരിചിതയാണ്. ജിഷയുടെ വിയോഗത്തിൽ തകർന്ന് പോയ രാജേശ്വരിക്ക് ലോകമെങ്ങുനിന്നും ധനസഹായം ലഭിച്ചിരുന്നു, അതിനു ശേഷം രാജേശ്വരിയുടെ ജീവിതം നമ്മൾ ഏവരും കണ്ടതാണ്.  രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്ന് രാജേശ്വരി പറയുന്നു. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം അറിയിച്ചിരുന്നു.

ശേഷം തന്റെ മകളുടെ കഥ ഒരു സിനിമ ആക്കണമെന്നും അതിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കണം എന്നും, മകളുടെ മരണത്തിന് കാരക്കാർ ആയവർ ഇന്നിനും പിടിക്കപ്പെടാനുണ്ട് എന്നും മമ്മൂട്ടി ഈ കഥ ഒരു സിനിമ ആക്കി അവരെ പുറംലോകത്തിന് മുന്നിൽ കാട്ടികൊടുക്കണം എന്നും, ആ സിനിമയിൽ തനിക്കും അഭിനയിക്കണം എന്നും രാജേശ്വരി ഇടക്ക് പരഞ്ഞിരുന്നു. ഇപ്പോഴിതാ രാജേശ്വരിയുടെ ആഗ്രഹം പകുതി സഭലമായിരിക്കുകയാണ്. ജിഷയുടെ ജീവിതം സിനിമ ആകുകയാണ് എന്നാണ് പുതിയ വാർത്തകൾ. ചിത്രത്തിൽ കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചിരിക്കുന്നത്.

കൂടാതെ ഈ ചിത്രത്തിൽ മറ്റു ചില താരങ്ങളുമുണ്ട്, സലീംകുമാർ, ദേവൻ, ലാൽ ജോസ് തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് നിപ്പ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയെ കുറിച്ച് കുളപ്പുള്ളി ലീലയും രാജേശ്വരിയും പറയുന്നത് ഇങ്ങനെ.. ‘കേസിൽ പ്രതിയായത് അമീറുൾ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുൾ ഇസ്ലാം വരുന്നതിന് മുമ്പ് അയൽവാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്. ഇത് ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇനിയും ഇതിന്റെ പിന്നിൽ ഉള്ളവർ പിടിയിലാകാനുണ്ട്. മമ്മൂട്ടി നിയമം പഠിച്ചതല്ലേ, എന്റെ മകളും നിയമം പഠിച്ചതാണ് അതുകൊണ്ടാണ് അന്ന് മമ്മൂട്ടി വിചാരിച്ചാൽ സിനിമയിൽ കൂടി അവരെ പിടിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നിയത് എന്നും രാജേശ്വരി പറയുന്നു. ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചത് വലിയൊരു വെല്ലുവിളി ആയിരുന്നു എന്നും എന്നാൽ കഴിയും വിധം ആ വേഷം മനോഹരമാക്കി ചെയ്തിട്ടുണ്ട് എന്നും കുളപ്പുള്ളി ലീലയും പറയുന്നു. ബെന്നിയാണ് ഇതിന്റെ സംവിധായകൻ എന്നും, ഈ സിനിമ കണ്ടിരുങ്ങുമ്പോൾ ആരുടേയും കണ്ണ് നിറയുമെന്നും ലീല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *