ധനസഹായം തീർന്നു, നാട്ടുകാരുടെ സഹായത്തിലാണ് ഇപ്പോൾ ജീവിതം ! ജീവിതം പ്രതിസന്ധിയിൽ ! ജിഷയുടെ അമ്മ പറയുന്നു !

കേരളത്തെ നടുക്കിയ ഒരു സംഭവമായിരുന്നു ജിഷയുടെ കൊ,ല,പാ,ത,കം. പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊ,ല,പ്പെ,ടു,ത്തി,യ ജിഷയുടെ അമ്മ രാജേശ്വരി ഇന്ന് മലയാളികൾക് വളരെ പരിചിതയാണ്. ജിഷയുടെ വിയോഗത്തിൽ തകർന്ന് പോയ രാജേശ്വരിക്ക് ലോകമെങ്ങുനിന്നും ധനസഹായം ലഭിച്ചിരുന്നു, അതിനു ശേഷം രാജേശ്വരിയുടെ ജീവിതം നമ്മൾ ഏവരും കണ്ടതാണ്.  രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.

രാജേശ്വരിയുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്, പലരുടെയും    പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയിൽ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വർഷം കഴിയുന്നു. തുടർന്ന് ആലംബമറ്റ രാജേശ്വരിയ്ക്കായി നല്ല മനസ്സുകളുടെ പിന്തുണ എത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സർക്കാർ പുതിയ വീട് പണിതു. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ.

ഇവർക്ക് പുതിയ വീട് പണിതിരുന്നു, അതിനു 1.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ തന്നെ  നിത്യ രോഗിയാക്കി എന്നാണ് രാജേശ്വരി പറയുന്നത്. ചികിത്സക്കായി വലിയ തുക ചിലവായി. ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി. സീരിയൽ ഷൂട്ടിങ്ങിന് എന്ന പേരിൽ തന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തവരും ഉണ്ടെന്നും രാജേശ്വരി പറയുന്നു.  തന്നെ  ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാൽ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു. ജിഷയുടെ മ,ര,ണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.

ഇടക്ക് രാജേശ്വരി ബുട്ടിപാർലറിൽ പോയി മേക്കോവർ നടത്തി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഏവരിൽ നിന്നും വിമർശനങ്ങൾ മാത്രമാണ് ഇപ്പോൾ  രാജേശ്വരിക്ക് ലഭിക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *