നിങ്ങളിതിനെ അവിഹിതം എന്നൊന്നും വിളിക്കരുത് ! വിവാഹ ,മോചനത്തിന് ശേഷം ഞാൻ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ! ആശ്വാസമായത് അമേയ ! ജിഷിൻ

മലയാള ടെലിവിഷൻ രംഗത്ത് ഒരു സമയത്ത് ഏറെ ശ്രദ്ധ നേടിയ താര ദമ്പതികളായിരുന്നു വരദയും ജിഷിനും. കൂടുതലും വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങിയ ജിഷിൻ ഇപ്പോഴും സീരിയലുകളുടെ ഭാഗമാണ്, അതുപോലെ തന്നെ ഒരു സമയത്ത് മുൻ നിര നായികമായി ടെലിവിഷൻ രംഗത്തും അതുപോലെ സിനിമയിലും ശ്രദ്ധ നേടിയ വരദയും ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. വളരെ അപ്രതീക്ഷിതമായി നടന്ന ഇവരുടെ വിവാഹ മോചന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതുവരെയും അതിനെ കുറിച്ച് രണ്ടുപേരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഇവർക്ക് ഒരു മകനുണ്ട്. മകൻ അമ്മ വരദക്ക് ഒപ്പമാണ് വളരുന്നത്.

ഇപ്പോഴിതാ ഇതിനെ കുറിച്ചും തന്റെ പുതിയ സുഹൃത്ത് നടി അമേയ തനിക്ക് ഇപ്പോൾ ആരാണെന്നും തുറന്ന് പറയുകയാണ് ജിഷിൻ. വിവാഹമോചനത്തിന് ശേഷമുള്ള രണ്ടുവർഷക്കാലം ‍ഞാൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയത്. വീട്ടിൽ തനിച്ചായി പോയി. എല്ലാം നെ​ഗറ്റീവായി,മനസ് കൈവിട്ട് പോയി..!ലഹരിയിലേക്ക് തിരിഞ്ഞു. കള്ളുകുടി, കഞ്ചാവ് ഉപയോ​ഗിച്ച് തുടങ്ങി. രാസലഹരിയും പരീക്ഷിച്ചു. അമേയ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എല്ലാത്തിനും മാറ്റങ്ങൾ ഉണ്ടായത്. ശേഷമാണ് ഇവയെല്ലാം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ജീവിതത്തിൽ തനിച്ചായി പോകുന്നവർക്ക് സംഭവിച്ചു പോകുന്നതാണിത്.

ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള നല്ല സൗഹൃദത്തിന് പരസ്പരമായ ഒരു ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെ… ഞാൻ അമേയയെ പരിചയ പെടുന്നത് ഒരുവർഷം മുൻപായിരുന്നു. ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്നുവർഷമായി. അതുകാെണ്ട് സന്തോഷിക്കാൻ പാടില്ലേ, വേറെയാരെയും നോക്കാൻ പാടില്ലേ എന്നും ജിഷിൻ ചോദിക്കുന്നു.

അമേയ എനിക്ക് എന്നും സ്പെഷ്യലാണ്, നല്ല ഒരുപാട് ക്വാളിറ്റിയുള്ള കുട്ടിയാണ് അമേയ. അവളുടെ ക്ഷമാശീലം സമ്മതിക്കണം. പിന്നെ എന്നെ സഹിക്കുക എന്നത് ഭയങ്കര പാടാണ്. ചിലപ്പോൾ അതൊക്കെ കൊണ്ടാകും ഞാൻ ഡിവോഴ്സായത്. ഞാൻ‌ ഇത്തിരി സൈക്കോ ടൈപ്പ് ആളായിട്ടാണ് പുറമെയുള്ള ആളുകൾ കാണുന്നതും ഏറെ കുറേ അതിന്റെ വശങ്ങൾ എന്നിലുണ്ടെന്നുമാണ് എന്റെ ഒരു ചിന്ത. എന്തുണ്ടെങ്കിലും ഞാൻ മുഖത്ത് നോക്കി പറയും.

മനസ്സിൽ ഒന്ന് വെച്ച് പ്രവർത്തിയിൽ മറ്റൊന്ന് കാണിക്കാൻ എനിക്ക് അറിയില്ല, എന്ത് കണ്ടാലും ഉടൻ പ്രതികരിക്കുകയും ചെയ്യും. എന്നെ സഹിക്കാനും ഇത്തിരി പാടാണ്. പക്ഷെ അതിനുള്ള സഹനശക്തി വേണ്ടുവോളം കിട്ടിയിട്ടുള്ള ഒരു കുട്ടിയാണ് അമേയ. ഒരു ഫ്രണ്ട്ഷിപ്പിന്റെ ബോണ്ടിങ്ങാണ് ഞാൻ പറയുന്നത്. എല്ലാം തുറന്ന് എനിക്ക് പറയാൻ പറ്റുന്ന ചങ്കാണ് എനിക്ക് അമേയ എന്നും ജിഷിൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *