ഗായത്രിയുമായി അടുപ്പമുണ്ട് പക്ഷെ ആ കാറിൽ ഉണ്ടായിരുന്ന ആൾ ഞാനല്ല ! കുടുംബം തകര്‍ക്കരുത് ! ജിഷിൻ തുറന്ന് പറയുന്നു !
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം ഗായത്രി സുരേഷും അവർ ഉണ്ടാക്കിയ വാഹന അ പ കടവും അതിന്റെ വിഡിയോകളും ദൃശ്യങ്ങളും ആണ്. ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനമായി കൂ ട്ടി യിടിക്കുകയും അതേ തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
അ പകട സമയത്ത് ഗായത്രിയുടെ കൂടെ ഗായത്രിയുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു ജിഷിൻ എന്നാണ് സുഹൃത്തിന്റെ പേര്. എന്നാൽ ആ ജിഷിൻ ഇപ്പോൾ സീരിയല്‍ നടന്‍ ജിഷിന്‍ ആണെന്ന രീതിയിൽ പല വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. ഇപ്പോഴിതാ സംഭവത്തില്‍ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ജിഷിന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
നടന്റെ വാക്കുകൾ ഇങ്ങനെ, കുറച്ച് നാളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ലൈവ് വരാന്‍ കാരണം ഗായത്രി സുരേഷിന്റെ കാര്‍ അ പകടവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് എന്റെ പേര് ഉയര്‍ന്നുകേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാന്‍ ആ പ്രശ്നം വിട്ടതാണ്. ഞാന്‍ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും കുടുംബത്തിനും അറിയാം.
ഞാൻ ഈ വാർത്തകളുടെ ലിങ്ക് വരദക്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേള്‍ക്കുന്നുണ്ട് എന്ന് ഞാന്‍ അവളോട് നേരത്തെ പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുകയില്ല എന്നാണ് അവള്‍ പറഞ്ഞത്.സംഭവത്തിന് ശേഷം കുറെ ആളുകള്‍ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല.
അത്യാവിശം ചിലരൊക്കെ തിരിച്ചറിയുന്ന ഒരാളാണ് ഞാൻ കൂടാതെ വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങളെ പോലുള്ള സീരിയല്‍ താരങ്ങളെ കുടുംബ പ്രേക്ഷകര്‍ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അത് ദയവായി ഇത്തരം മോശം തലക്കെട്ടുകൾ ഇട്ട് നശിപ്പിക്കരുത്. വീട്ടിൽ പ്രായമായ അമ്മയുണ്ട്.
ഈ പ്രായത്തിൽ അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ലൈവില്‍ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കൊടുക്കരുത്…’ ജിഷിന്‍ പറഞ്ഞു.
ഗായത്രിയുടെ കാര്യത്തില്‍ നടന്ന യഥാര്‍ഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താന്‍ തന്നെ പ്രേരിപ്പിച്ചത് ജിഷിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ജിഷിന്‍ എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാല്‍ താന്‍ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് മതിയായി എന്നുമാണ് ജിഷിന്‍ പറയുന്നത്.
Leave a Reply