ആ പ്രമുഖ നടൻ എന്നെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട് ! പക്ഷെ ഞാൻ ഇപ്പോഴും ആത്മാർഥമായി പ്രണയിക്കുന്നത് പ്രണവിനെയാണ് ! ഗായത്രി പറയുന്നു !
സിനിമകളെക്കാൾ ഒരുപക്ഷെ തുറന്ന് പറച്ചിലിൽ കൂടി ശ്രദ്ധ നേടിയ ആളാണ് ഗായത്രി സുരേഷ്. ട്രോളുകൾ ആണ് ഗായത്രിയെ ഇത്രയും പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. എന്നാൽ ഒരു വിഭാഗം ആളുകൾ ഗായത്രി വളരെ നിഷ്കളങ്കയായ പെൺകുട്ടി ആണെന്നും അതുകൊണ്ടാണ് അവർ ഇങ്ങനെ ഒന്നും മറച്ചുവെക്കാതെ എല്ലാം തുറന്ന് പറയുന്നത് എന്നും, വെറുപ്പിച്ച് വെറുപ്പിച്ച് ഇപ്പോൾ ഗായത്രിയെ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും പറയുന്നവരുണ്ട്.
പ്രണവിനോടുള്ള ഗായത്രിയുടെ ഇഷ്ടമാണ് ഗായത്രിയെ ഇത്രയും പ്രശസ്തയാക്കിയത്, ഒരു മടിയും ഇല്ലാതെ തന്റെ മനസിലുള്ള ഇഷ്ടം അതുപോലെ തുറന്ന് പറഞ്ഞ ഗായത്രി ഇപ്പോഴും തന്റെ ഇഷ്ടത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഇപ്പോഴിതാ വീണ്ടും ഗായത്രി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രണവിനോട് എനിക്ക് ശരിക്കും ഇഷ്ടമാണെന്നാണ് ഗായത്രി ഇപ്പോഴും പറയുന്നത്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡില്‍ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍വീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.
എന്നാൽ കോളജ് കാലത്തിൽ എനിക്ക് ശെരിക്കും ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്ന് പറയാം. അത് പോയതോടെ കുറച്ച് കാലം ഞാന്‍ ഡിപ്രഷനിലായി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീടും അയാളെ കണ്ടിട്ടുണ്ട്. സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫേസ് ചെയ്യാന്‍ മിടയായിരുന്നെന്നാണ് ഗായത്രി പറയുന്നത്.
അതുപോലെ സിനിമയില്‍ നിന്ന് തന്നെ ഉള്ള ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ നോ പറഞ്ഞു. അദ്ദേഹം സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു’ എന്നാണ് ഗായത്രി വ്യക്തമാക്കുന്നത്.
അതുപോലെ പ്രണവിനെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ സത്യത്തിൽ ഞാൻ ഇത്ര വലിയ ഒരു കോലാഹലം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ, അതുപോലെ ഞാനും എന്റെ കാര്യം തുറന്നു പറഞ്ഞെന്നേ ഉള്ളൂ. എന്നാൽ ഏവരുടെ ഭാഗത്തുനിന്നും ഇത്ര വലിയ റിയാക്ഷന്‍ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’ എന്നും ഗായത്രി പറയുന്നു.
Leave a Reply