‘ഞാനിപ്പോള്‍ വെറും പൊളിയല്ല, പ,ന്നി പൊളിയാണ്’, രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് ഞാൻ മനപ്പൂർവം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ് ! ഗായത്രി പറയുന്നു !

ഗായത്രി സുരേഷ്‌ എന്ന അഭിനേത്രി നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അഭിനയത്തിൽ കൂടി അല്ലാതെ അഭിമുഖങ്ങളിൽ കൂടി ശ്രദ്ധ നേടിയ നടിയാണ് ഗായത്രി, പലപ്പോഴും ട്രോളുകളൂം വിമർശനങ്ങളും നേരിടുന്ന ഗായത്രിക്ക് ഇപ്പോഴും അതിന് ഒരു കുറവുമില്ല, പ്രണവിനോടുള്ള ഇഷ്ടം, ശേഷം സുഹൃത്തുമായുള്ള യാത്ത്രയിൽ അപകടം സംഭവിച്ച ശേഷം മാധ്യമങ്ങളുമായുള്ള അഭിമുഖത്തിൽ കൈവിട്ട വാക്കുകൾ, ശേഷം വിവാഹത്തിനു മുമ്പുള്ള ശാരീരിക ബന്ധം തെറ്റല്ല എന്നും, മുഖ്യമന്ത്രിയോട് ട്രോൾ നിരോധിക്കണം എന്ന്  തുടങ്ങി ഗായത്രി പറഞ്ഞ എല്ലാ കാര്യങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെയും ഗായത്രി പ്രണവിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നുഹൃദയം സിനിമ കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായിരുന്നു. അതിലെ ആ  ‘പൊട്ടുതൊട്ട പൗർണമി’ എന്ന ഗാനം വളരെ മനോഹരമായിരുന്നു എന്നും ഗായത്രി പറയുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി, പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നും പറഞ്ഞ ഗായത്രി, ഇതിൽ പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും പറയുന്നു.

അതുപോലെ ഇപ്പോൾ ഗായത്രി പറയുന്നത്, ‘പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പോളിയല്ല,  പന്നി പൊളിയാണ്. ആ സീനാണ് ഞാനിപ്പോള്‍. അത്രേം സംഭവങ്ങള്‍ നടന്ന് കഴിഞ്ഞു. അത്രേം എന്നെ ട്രോളി, പരിഹസിച്ചു, അപമാനിച്ചു അത്രേം എന്നെ  അടിച്ചമര്‍ത്തി കഴിഞ്ഞു, പിന്നെ അന്ന് ഞാൻ ആ അഭിമുഖത്തിൽ പറഞ്ഞ കേരളത്തില്‍ മൂന്ന് കോടി ജനങ്ങളുടെ സപ്പോർട്ടിനെ കുറിച്ച് പറഞ്ഞത് മനപ്പൂർവം പ്രാക്റ്റീസ് ചെയ്ത് പറഞ്ഞതാണ്.

അതായത് ആ അഭിമുഖത്തിന് മുമ്പ് ഞാൻ അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്, പക്ഷെ അതുപോലെ തന്നെ അത് കയ്യിൽ നിന്നും പോയി  എന്നും ഗായത്രി പറയുന്നു. പിന്നെ ഹൃദയത്തിൽ കല്യാണി ചെയ്ത കഥാപാത്രം എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു, പ്രണവിനോട് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞത് സത്യമാണ് എന്ന് കരുതി ഞാൻ അതിനുവേണ്ടി കാത്തിരിക്കുക ഒന്നുമല്ല, ജീവിതയാത്രയിൽ ഒരാളെക്കണ്ട് ഇഷ്ടമായാല്‍ ഒരുപക്ഷേ, അയാളെ വിവാഹം ചെയ്‌തേക്കാം എന്നും ഗായത്രി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *