
ഇങ്ങനെ ഒരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ! ഇപ്പോൾ എനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂടി ! ഗായത്രി സുരേഷ് പറയുന്നു !
ഗായത്രി സുരേഷിനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സിനിമയിൽ തിളങ്ങിയതിൽ കൂടുതൽ പ്രശസ്തയായത് തുറന്ന് പറച്ചിലുകളിൽ കൂടിയും അഭിമുഖങ്ങളിൽ കൂടിയുമാണ്. ട്രോളുകൾ ആണ് ഗായത്രിയെ ഇത്രയും പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. എന്നാൽ ഒരു വിഭാഗം ആളുകൾ ഗായത്രി വളരെ നിഷ്കളങ്കയായ പെൺകുട്ടി ആണെന്നും അതുകൊണ്ടാണ് അവർ ഇങ്ങനെ ഒന്നും മറച്ചുവെക്കാതെ എല്ലാം തുറന്ന് പറയുന്നത് എന്നും, വെറുപ്പിച്ച് വെറുപ്പിച്ച് ഇപ്പോൾ ഗായത്രിയെ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും പറയുന്നവരുണ്ട്.
പ്രണവിനോടുള്ള ഗായത്രിയുടെ ഇഷ്ടമാണ് ഗായത്രിയെ ഇത്രയും പ്രശസ്തയാക്കിയത്, ഒരു മടിയും ഇല്ലാതെ തന്റെ മനസിലുള്ള ഇഷ്ടം അതുപോലെ തുറന്ന് പറഞ്ഞ ഗായത്രി ഇപ്പോഴും തന്റെ ഇഷ്ടത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഇപ്പോഴിതാ വീണ്ടും പ്രണവിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ഗായത്രി രംഗത്ത് എത്തിയിരിക്കുകയാണ്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
പ്രണവിനെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ സത്യത്തിൽ ഞാൻ ഇത്ര വലിയ ഒരു കോലാഹലം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ, അതുപോലെ ഞാനും എന്റെ കാര്യം തുറന്നു പറഞ്ഞെന്നേ ഉള്ളൂ. എന്നാൽ ഏവരുടെ ഭാഗത്തുനിന്നും ഇത്ര വലിയ റിയാക്ഷന്‍ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’.

അപ്പു യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന ആളാണ്. അതുപോലെ യാത്രകളോടുള്ള എന്റെ ഇഷ്ടവും പ്രണവിനോടുള്ള ക്രഷിന് കാരണമായിട്ടുണ്ടാവാം. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ, യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്നും ഗായത്രി പറയുന്നു.
കൂടാതെ അതികം താമസിക്കാതെ എനിക്ക് മോഹൻലാൽ സാറിന്റെ ഭാഗത്തുനിന്നും ഒരു കോൾ ഞാൻ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം എന്നെ വഴക്ക് പറയാൻ വിളിക്കുമായിരിക്കുമെന്നും ഇതിനിടയിൽ ഗായത്രി പറയുന്നുണ്ട്. അഭിമുഖങ്ങളുടെ മറവിൽ തന്നെ വെച്ച് മറ്റുള്ളവർ പണം ഉണ്ടാക്കുക ആണെന്നും അത് തനിക്ക് അറിയാമെന്നും ഗായത്രി പറയുന്നു. കൂടാതെ തനിക്ക് ഇപ്പോൾ സിനിമ ഒന്നും ലഭിക്കുന്നില്ല, ചിലപ്പോൾ ഞാനൊരു നല്ല നടിയായി അവർക്ക് ആർക്കും തോന്നിക്കാണില്ല അതുകൊണ്ടാകും പുതിയ സിനിമകൾ ഒന്നും ലഭിക്കാതെ ഇരുന്നതെന്നും ഗായത്രി പറയുന്നു.
Leave a Reply