അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട് എങ്കിൽ ദിലീപ് ഒരു ദുഷ്ടന്‍ ! വലിയ ശിക്ഷ തന്നെ അര്‍ഹിക്കുന്നു ! ഞാൻ എന്നും ഭാവനക്കൊപ്പമാണ് ! ഗായത്രി !
താൻ അഭിനയിച്ച സിനിമകളേക്കാൾ ഉപരി ട്രോളുകൾ കൊണ്ടും വിവാദ പ്രസ്താവനകൾ കൊണ്ടും, അതിലുപരി അഭിമുഖങ്ങൾ കൊണ്ടും തുറന്ന് പറച്ചിൽ കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് ഗായത്രി സുരേഷ്. ഇപ്പോഴും പല അഭിമുഖങ്ങളും ഗായത്രി നൽകികൊണ്ടിരിക്കുകയാണ് അത്തരത്തിൽ ഇപ്പോൾ റിപ്പോട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടിയെ ആക്രമിച്ച കേസിൽ താൻ ഇതുവരെ ഒരു തുറന്ന അഭിപ്രായം പറഞ്ഞിട്ടില്ല, എന്നാൽ ദിലീപ് ശെരിക്കും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദീലീപ് ദുഷ്ടനല്ലേ. അതെ ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. ഞാൻ എന്നും അതിജീവിതയ്ക്കൊപ്പമാണ്. എന്നാല്‍ എന്ത് കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പരസ്യ പ്രതികരണം നടത്താത്തത് എന്ന ചോദ്യത്തിന് താന്‍ ഭാവന ചേച്ചിക്ക് പേഴ്സണല്‍ മെസേജുകള്‍ അയക്കാറുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.
ഭാവന എന്റെ ഇഷ്ട നടി ആണെന്നും, അവർക്ക് ഞാൻ പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും ഡബ്ല്യുസിസി അംഗങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ല അഭിപ്രായമാണെന്നും ഗായത്രി പറഞ്ഞു.
Leave a Reply