‘എന്തൊക്കെ കാണണം, എന്തൊക്കെ കേൾക്കണം, എന്തായാലും കൊള്ളാം’ ! മുൻ ഭർത്താവിന് മറുപടി നൽകി വരദ ! പോസ്റ്റ് ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താര ദമ്പതികളായിരുന്നു ജിഷിനും വരദയും. ഇവരുടെ വിവാഹവും ശേഷം കുടുംബ വിശേഷങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം ഇവരുടെ വിവാഹ മോചന വാർത്ത ആരാധകരെ നിരാശരാക്കിയിരുന്നു, ഇരുവർക്കും ഒരു മകനുണ്ട്. വിവാഹ മോചനത്തിന് ശേഷം മകൻ അമ്മ വരദക്ക് ഒപ്പമാണ് വളരുന്നത്.
ഇപ്പോഴിതാ ജിഷിന് നടത്തിയ, പ്രസ്താവന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിന്റെ ഇടയിലാണ് വരദയുടെ സ്റ്റാറ്റസ് ശ്രദ്ധ നേടുന്നത്. ‘എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം എന്തായാലും കൊള്ളാം’ എന്നാണ് വരദ പങ്കുവച്ചിരിക്കുന്നത്. ആരുടെയും പേരെടുത്തു പറയാതെയാണ് താരത്തിൻെറ പോസ്റ്റ്. അതേസമയം താൻ ഒരു സൈക്കോ ടൈപ് ക്യാരക്ടർ ആണെന്നും തന്നെ ഉൾക്കൊള്ളാൻ എല്ലാവർക്കും ആകണമെന്നില്ല അതാകാം ഡിവോഴ്സ് ആയതെന്നും ജിഷിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു…
വരദയുടെ പോസ്റ്റ് വാർത്തയായതോടെ ജിഷിന് ഇപ്പോൾ വർദയെ കളിയാക്കുന്നത്പോലെ ഇന്‍സ്്റ്റാഗ്രാമിലൂടെ സ്‌റ്റോറിയായി ജിഷിന്‍ മൂന്ന് കുരങ്ങന്മാര്‍ ചെവിയും കണ്ണുമൊക്കെ പൊത്തിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ‘ഒന്നും കാണാനും കേള്‍ക്കാനും വയ്യാതെ ഇരിക്കുന്നവര്‍’ എന്നാണ് ഈ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ജിഷിന്റെ വാക്കുകളില്‍ നിന്നും മുന്‍ഭാര്യയ്ക്കുള്ള മറുപടിയാണെന്ന് വ്യക്തമാണ്. എന്നാൽ അതേസമയം നിങ്ങൾ എന്താണ് പരസ്‍പരം ചെളിവാരിയെറിയുകയാണോ എന്നാണ് ആരാധകരുടെ കമന്റുകൾ.
2014 ൽ വിവാഹിതരായ ഇരുവരും 2022 ൽ വിവാഹമോചിതരായി, ഇതിനിടയിലാണ് നടി അമേയ നായരുമായിട്ട് റിലേഷന്‍ഷിപ്പില്‍ ആവുന്നത്.. ഇരുവരും സുഹൃത്തുക്കള്‍ എന്നതിലുപരി നല്ല ബന്ധത്തിലാണെന്നും എന്നാല്‍ അതൊരു വിവാഹമോ പ്രണയമോ ആയിട്ടില്ലെന്നും സൂചിപ്പിച്ചിരുന്നു. വരദയുമായി വേര്‍പിരിഞ്ഞതിനുശേഷം താന്‍ ഡിപ്രെഷനില്‍ ആയെന്നും കള്ളും കഞ്ചാവും മറ്റ് സിന്തറ്റിക് മയക്കുമരുന്നുകളുമൊക്കെ ഉപയോഗിച്ചിരുന്നു എന്നാണ് ജിഷിന്‍ പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അമേയ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ അതില്‍ നിന്നും മുക്തനായതെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ നടനെതിരെ ഗുരുതര വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു..
Leave a Reply