
ആ പ്രതിസന്ധി ഘട്ടത്തിൽ ശോഭനക്ക് തുണയായ ജോൺ പോൾ, ആ സ്വപ്നം സഫലമാകാൻ കാത്തിരുന്ന മഞ്ജു ! ഉടൻ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ മമ്മൂട്ടി ! ജോൺ പോളിന്റെ ഓർമകളിൽ താരങ്ങൾ !
മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിടവാങ്ങൽ മലയാള സിനിമക്ക് സംഭവിച്ച തീരാ നഷ്ടങ്ങളിൽ ഒന്ന്. 80 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺ പോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. അതിൽ ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധ നേടി. ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലി ചെയ്തിരുന്ന അദ്ദേഹം അതെല്ലാം ഉപേക്ഷിച്ചാണ് ഇഷ്ട മേഖലയായ സിനിമ രംഗത്ത് സജീവമായത്. സിനിമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് അദ്ദേഹത്തിന് ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ അദ്ദേഹം നേടിയിരുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു, ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരിക്കുമ്പോളാണ് മ,ര,ണം സംഭവിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖം അറിയിച്ചുകൊണ്ട് താരങ്ങൾ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അതിൽ ആദ്യം ശോഭന അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ ശോഭനയെ കുറിച്ച് ഇതിനുമുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. യാത്ര എന്ന ചിത്രത്തിലാണ് ജോണും ശോഭനയും ഒരുമിച്ച് പ്രവർത്തിച്ചത്.

അന്ന് ആ സിനിമയിൽ ഒരു കാടിന്റെ പരിസരത്തെ പെണ്കുട്ടിയായിട്ടാണ് ശോഭന എത്തിയിരുന്നത്, തുളസി എന്ന ആ കഥാപാത്രത്തിന് ആദ്യം ഞങ്ങൾ തീരുമാനിച്ചിരുന്ന വേഷം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തുളസിയെ ആയിരുന്നു ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ അത്തരം ക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. ശോഭനയുടെ തീരുമാനത്തെ ഞാൻ അംഗീകരിച്ചു. പക്ഷേ പില്ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. ‘ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നല്ലോ സാർ എന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതുപോലെ മഞ്ജു അദ്ദേഹത്തെ കുറിച്ച് കുറിച്ചത് ഇങ്ങനെ.. കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി എന്നുമായിരുന്നു. മമ്മൂട്ടി പറഞ്ഞത് അദ്ദേഹം ആശുപത്രിയിൽ നിന്ന് വിട്ടു എത്രയും വേഗം തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു താനെന്നും ആയിരുന്നു.
ഉ ള്ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നുനല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കാന് സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
Leave a Reply