സൂര്യയുടെ ഭാര്യ എന്ന പേരിനേക്കാളും സ്വന്തം നിലയിൽ അറിയപ്പെടാനാണ് ഇഷ്ടം ! സ്വന്തമായി ഒരു കാർ വാങ്ങിയാലും ക്രെഡിറ്റ് സൂര്യക്കാണ് എല്ലാവരും നൽകുന്നത് ! ജ്യോതിക

ഒരു സമയത്ത് തെന്നന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറായിരുന്നു നടി ജ്യോതിക. സിനിമയിൽ സ്റ്റാറായി നിൽക്കുന്ന സമയത്താണ് അവർ സൂര്യയെ വിവാഹം കഴിച്ച് സിനിമ മേഖലയിൽ നിന്നും മാറി നിന്നത്. ശേഷം അടുത്തിടെ വീണ്ടും സിനിമയിലേക്ക് എത്തിയ ജ്യോതിക ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ താനൊരു സക്‌സസ്ഫുള്‍ ആക്ട്രസ്സ് ആണ് എന്ന് ജ്യോതിക സ്വയം വിലയിരുത്തുന്നു. എന്നിരുന്നാലും സെക്‌സിസ്റ്റ് കാഴ്ചപ്പാടുകള്‍ തന്റെ കരിയറിനെ നിയന്ത്രിക്കുന്നു, എന്നും ഭര്‍ത്താവിന്റെ പേരില്‍ അറിയപ്പെടുന്നു എന്നതാണ് വിഷയം എന്ന് ജ്യോതിക തുറന്ന് സംസാരിക്കുന്നു.

കുടുംബിനി ആയി വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയപ്പോൾ അവിടെ താൻ ഇപ്പോൾ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ചും ജ്യോതിക സംസാരിച്ചു, 2006 ല്‍ ആണ് സൂര്യയുമായുള്ള ജ്യോതികയുടെ പ്രണയ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത നടി 2015 ഓടുകൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി. തിരിച്ചുവരവിലും തന്റേതായ രീതിയില്‍ വിജയം നേടിയെങ്കിലും സൂര്യയുടെ ഭാര്യ എന്ന വിശേഷണമാണ് എല്ലായിടത്തും ലഭിക്കുന്നത് എന്ന് ജ്യോതിക പറയുന്നു.

ഇന്നും വളരെ സന്തുഷ്ടമായ വിജയകരമായ ഒരു ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേത്, എങ്കിലും സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനുള്ള ആഗ്രഹത്തെ കുറിച്ച് ജ്യോതിക പറയുന്നു. ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാറിനെ വിവാഹം ചെയ്തു എന്ന കാരണത്താല്‍ എന്നും ഞാന്‍ നേരിടുന്ന പ്രശ്‌നമാണ് സെക്‌സിസം. എല്ലാ അഭിമുഖങ്ങളിലും അത് സംഭവിക്കുന്നു. സൂര്യയെ വിവാഹം ചെയ്തതില്‍ ഭാഗ്യവതിയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍, ആളുകള്‍ പറയും, അതെ സൂര്യ ഒരു നല്ല വ്യക്തിയാണ് എന്ന്. ഒരു നല്ല പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ ഞാന്‍ ഭാഗ്യവാനാണ് എന്ന് സൂര്യ പറഞ്ഞാല്‍- അപ്പോഴും പറയും സൂര്യ ഒരു നല്ല വ്യക്തി ആയതുകൊണ്ടാണ് ഭാര്യയെ കുറിച്ച് ഇത്ര മനോഹരമായി സംസാരിക്കുന്നത് എന്ന്.

ഇത് അവിടെയും തീരുന്നില്ല, മെറ്റീരിയല്‍സ്റ്റിക് സാധനങ്ങളിലും ഈ സെക്‌സിസം നിങ്ങള്‍ക്ക് കാണാന്‍ പറ്റും. ഇപ്പോൾ ഉദാഹരണത്തിന് കഷ്ടപ്പെട്ട് അഭിനയിച്ച്, പണം സമ്പാദിച്ച് ഞാന്‍ ഒരു കാര്‍ വാങ്ങിയാലും അത് സൂര്യയുടെ പേരുമായി ചേര്‍ത്തുവച്ചാണ് വായിക്കുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ എല്ലാ ദിവസവും എന്ന രീതിയില്‍ നടക്കുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അത് തിരുത്തപ്പെടണം എന്നും, ആളുകളുടെ ഔട്ട്‌ലുക്ക് മാറ്റണം എന്ന് ആഗ്രഹിക്കുന്നു എന്നും ജ്യോതിക പറയുന്നു. അതേസമയം ഹിന്ദി വെബ് സീരീസുകളുടെ തിരക്കുകളിലാണ് ഇപ്പോൾ ജ്യോതിക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *