
കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു ! ഇനി ഒന്നിനുമില്ല ! സ്വയം തീരുമാനമെടുക്കാനുള്ള സമയമാണിത് ! കെ മുരളീധരൻ !
ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ ഒരു മണ്ഡലമായിരുന്നു തൃശൂരിലേത്, സുരേഷ് ഗോപിയും കെ മുരളീധരനും സുനിൽ കുമാറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 75,000 വോട്ടിനുമേൽ ഭൂരിപക്ഷം നേടി അവിടെ സുരേഷ് ഗോപി വിജയം നേടുകയായിരുന്നു. എന്നാൽ പ്രചാരണ സമയത്ത് സുരേഷ് ഗോപി വിജയിക്കുന്നത് സ്വപ്നങ്ങളിൽ മാത്രമായിരിക്കുമെന്നും, താമര വിരിയുന്നത് ഏതെങ്കിലും ചെളി കുളത്തിൽ ആയിരിക്കും അല്ലാതെ തൃശൂരിൽ ആകില്ലെന്നും മുരളീധരൻ ഉറപ്പിച്ചു പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം തന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് പറയുകയാണ് അദ്ദേഹം, ആ വാക്കുകൾ ഇങ്ങനെ, ബിജെപിയിലേക്ക് ഇങ്ങനെ ഒരു അടിയൊഴുക്ക് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിന്റെ പശ്ചാത്തലം എന്തെന്നാൽ, ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിന്നാൽ ഭൂരിപക്ഷമാകുന്ന ഒരു സംസ്ഥാനമാണ്. ക്രൈസ്തവ മു,സ്ലിം വോട്ടുകളുടെ ഏകീകരണം ഒരിക്കലും കേരളത്തിൽ താമര വിരിയാൻ അനുവദിക്കില്ല. അതിൽ വന്ന വിഭജനമാണ് സത്യം പറഞ്ഞാൽ കേരളത്തിൽ താമര വിരിയാൻ കാരണമായത്. അതിനേക്കാൾ ഉപരിയായി ചില കാര്യങ്ങളും ഉണ്ടായി. എല്ലാക്കാലത്തും എൽഡിഎഫിനൊപ്പം നിന്ന പിന്നാക്ക സമുദായത്തിന്റെ വോട്ടുകളിലും ഒരു ഭിന്നിപ്പ് ഉണ്ടായി.

അതുമാത്രമല്ല ആലപ്പുഴ ജില്ലയിൽ ബിജെപിക്ക് വലിയ രീതിയിൽ വോട്ട് കൂടിയതും എന്നെ അതിശയിപ്പിക്കുന്നു, ആലപ്പുഴ ജില്ല എന്നു പറഞ്ഞാൽ സിപിഎമ്മിൽ ഇന്ന് ഏറ്റവും വിഭാഗീയത ഉള്ള ജില്ലയാണ്. ഗൗരിയമ്മ പോയപ്പോൾ പോലും ഇല്ലാതിരുന്ന ഒരു വിഭാഗീയത ഇന്ന് സിപിഎമ്മിനുള്ളിൽ ഉണ്ട്. അതിന്റെ നേട്ടം കിട്ടിയത് ബിജെപിക്കാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ യുഡിഎഫ് ജയിച്ചു. കെ സി കെ സി വേണുഗോപാലിന് ആലപ്പുഴയിൽ ഉള്ള ബന്ധം നോക്കിയാൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കേണ്ടതാണ്. പക്ഷേ അവിടെയും വലിയ ഒരു ഒഴുക്ക് ബിജെപിയിലേക്ക് ഉണ്ടായി. 2 ലക്ഷത്തിൽ കൂടുതൽ വോട്ടാണ് ശോഭാസുരേന്ദ്രന് ലഭിച്ചത്. അതും കേരളത്തിൽ താമര വിരിയുന്നതിന് ഒരു പങ്കുവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
അതേസമയം താൻ ഇനി ഇപ്പോൾ അടുത്തായി ഒന്നിനും ഇല്ലന്നും, വട്ടിയൂർകാവിൽ ഞാൻ എന്നും ഉണ്ടാവും. അടുത്ത തവണ മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിച്ചിട്ടില്ല. കാരണം രണ്ടുകൊല്ലം ബാക്കിയുണ്ട്. എങ്ങനെയൊക്കെയുണ്ട് സംഭവങ്ങൾ എന്ന് നോക്കിയ ശേഷമേ മത്സരിക്കൂ. ഇനി ഒരു കാരണവശാലും രണ്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല എന്നും ചില കാര്യങ്ങളിൽ ഞാൻ തന്നെ സ്വയം തീരുമാനമെടുക്കേണ്ടി വരും. പാലക്കാട് ചെറുപ്പക്കാർ ഉണ്ട്. ചിലരുടെ പേരുകൾ കേൾക്കുന്നുണ്ട്. അവർ മത്സരിക്കാൻ യോഗ്യരാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply