അച്ഛൻ കേരളത്തിൽ മുഖ്യമന്ത്രി ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വന്ന ആളല്ല വി മുരളീധരൻ ! പോര് മുറുകുന്നു ! മറുപടിയുമായി സുരേന്ദ്രൻ !

വി മുരളീധരനും കെ മുരളീധരനും തമ്മിൽ നടക്കുന്ന തർക്കങ്ങൾ ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്, രണ്ടാം വന്ദേഭാരത് ട്രെയിന്റെ ഉത്ഘടനവുമായി ബന്ധപ്പെട്ടാണ് ഒരുവരും വാക്ക്പോര് തുടങ്ങിയത്. ട്രെയിനിനിന്റെ ഉദ്ഘാടനച്ചടങ്ങ് ബിജെപി പരിപാടിയാക്കി മാറ്റിയെന്ന വിമർശനവുമായി കെ മുരളീധരൻ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ ദിവസം ആദ്യം കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാൻ കെ.മുരളീധരൻ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ചു. അങ്ങനെ ചെയ്താൽ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കാമെന്നു പറഞ്ഞ മുരളീധരൻ, താൻ നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണെന്ന് ചൂണ്ടിക്കാട്ടി.

ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കെ.മുരളീധരനോട് എനിക്ക് ഒരു കാര്യം പറയാനുള്ളത്, വി.മുരളീധരൻ ബിജെപി സംസ്ഥാന പ്രസിഡന്റായതും കേന്ദ്രത്തിൽ മന്ത്രിയായതും അദ്ദേഹത്തിന്റെ പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ടല്ല. അങ്ങനെയുള്ള ഒരു ക്രെഡിറ്റിലുമല്ല മറിച്ച് അദ്ദേഹം കഷ്ടപ്പെട്ടും അധ്വാനിച്ചും പൊതുപ്രവർത്തനം നടത്തി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ ആളാണ്. അസൂയയ്ക്കും കുശുമ്പിനും ഒരു മരുന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കെ.മുരളീധരന്റെ വിമർശനങ്ങൾക്ക് അതിനപ്പുറത്തുള്ള ഒരു വിലയും കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

അതുപോലെ തന്നെ വന്ദേഭാരത് ട്രെയിന്റെ ഉദ്ഘാടനച്ചടങ്ങിൽ വി.മുരളീധരൻ വേദിയിൽ കയറി ഇരിക്കുന്നതുകൊണ്ട് എനിക്ക് അങ്ങോട്ട് കയറണ്ടാ എന്നുപോലും തോന്നിപോയി. കെ.മുരളീധരൻ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാർലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാർട്ടി തന്നെ പോയിക്കൊണ്ടിരിക്കുയാണ്. അതുകൊണ്ട് വിമർശിക്കുമ്പോഴും നമ്മൾ ഒരു മയത്തിൽ സംസാരിക്കണം എന്നും സുരേന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *